ഭുവനേശ്വര്‍: ഒറീസയിലെ ഇന്ചുഡിയില് പുതിയ തുറമുഖം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിരോധമന്ത്രാലയം രംഗത്തെത്തി. ഒറീസയിലെ ബലസോര്‍ ജില്ലയിലെ ചാന്ദിപൂര്‍ മിസൈല്‍ പരീക്ഷണാലയത്തിനുസമീപമാണ് പുതിയ തുറമുഖം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്.
ബലസോര്‍ തീരത്ത് അഞ്ചു പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. ചാന്ദിപൂര്‍ മിസൈല്‍ പരീക്ഷണാലയത്തിന് 50 കിലോമീറ്ററിനകത്താണ് പുതിയ തുറമുഖം ഉണ്ടാക്കുന്നത്. ഇത് അപകടങ്ങള്‍ക്കിടയാക്കുമെന്നാണ് പ്രതിരോധമന്ത്രാലയം പറയുന്നത്.
എന്നാല്‍ തുറമുഖം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്നും 50 കിലോമീറ്റര്‍ പരിധിക്കു പുറത്താണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.....
No comments:
Post a Comment