Monday, December 29, 2008

ജില്ലയുടെ സാമ്പത്തികപുരോഗതിക്ക് സിന്‍ഡിക്കേറ്റ് ബാങ്ക് പ്രതിജ്ഞാബദ്ധം


കണ്ണൂര്‍: സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രത്യേക നിക്ഷേപസമാഹരണ ദിനാചരണം ബാങ്കിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോര്‍ജ് ജോസഫ് കണ്ണൂരില്‍ ഉദ്ഘാടനംചെയ്തു.

ബാങ്കിന്റെ വിവിധ റീജിയണുകളില്‍ ചെയര്‍മാനും എക്‌സിക്യുട്ടിവ് ഡയറക്ടറും നിക്ഷേപകരെ നേരില്‍ക്കണ്ട് നിക്ഷേപസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് ജോര്‍ജ് ജോസഫ് കണ്ണൂരില്‍ എത്തിയത്. പ്രവാസി നിക്ഷേപകര്‍ക്കായി ബാങ്ക് വിവിധപദ്ധതികള്‍ നടപ്പാക്കിവരുന്നതായി ജോര്‍ജ് ജോസഫ് അറിയിച്ചു.

പ്രവാസി നിക്ഷേപകര്‍ക്ക് വിദേശത്തുനിന്ന് ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഓണ്‍ലൈനായി തുക അയക്കാന്‍ സംവിധാനമുണ്ട്.

ബാങ്കിന്റെ ഇടപാടുകാരെ കണ്ണൂര്‍ മേഖലാതലവനും ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ കെ.പി.മുരളീധരന്‍, ചെയര്‍മാന്‍ ജോര്‍ജ് ജോസഫിന് പരിചയപ്പെടുത്തി.....


No comments: