തിരുവനന്തപുരം: തന്റെ വിശ്വസ്തരായ രണ്ടുപേരെക്കൂടി ഭരണരംഗത്ത് ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കണമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വഴങ്ങി. ഷാജഹാനും കെ. സുരേഷ്‌കുമാറിനും പിന്നാലെയാണ് ഈ രണ്ട് വിശ്വസ്തര്‍കൂടി പുറത്തുപോകുന്നത്.
സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ അനില്‍കുമാറിനോട് രാജിവെക്കാന്‍ ഞായറാഴ്ച മുഖ്യമന്ത്രി ടെലിഫോണിലൂടെ ഉപദേശിച്ചു. ഐ.ടി. ഉപദേഷ്ടാവ് ജോസഫ്മാത്യുവും രാജിവെക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്ത് തന്നെ ഒഴിവാക്കട്ടേയെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. അല്ലെങ്കില്‍ തന്റെ രാജിക്കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് രാജിയെന്ന് സൂചിപ്പിക്കും.....
No comments:
Post a Comment