ലണ്ടന്‍: ബോള്ട്ടന് വാണ്ടറേഴ്സിനെ എതിരില്ലാതെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വീണ്ടും തലപ്പെത്തെത്തി. എന്നാല്‍ ആസ്റ്റണ്വില്ലയോടു സമനില വഴങ്ങിയ മുന്‍ ചാമ്പ്യന്മാരായ ആഴ്സനലിന്റെ പ്രതീക്ഷകള്‍ക്കു വീണ്ടും മങ്ങലേറ്റു(2-2).
ലിവര്‍ പൂളിന് 19 കളികളില്‍നിന്ന് 42 പോയന്റുള്ളപ്പോള്‍ രണ്ടാമതുള്ള ചെല്‍സി ഒരു പോയന്റിന് പിന്നിലാണ്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 15 കളികളില്‍നിന്ന് 35 പോയന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. 32 പോയന്റുള്ള ആഴ്സണല്‍ ആസ്റ്റണ്‍വില്ലയ്ക്ക് മൂന്നു പോയന്റ് പിറകില്‍ അഞ്ചാമതാണ്.
ബോള്‍ട്ടനെതിരെ റോബി കിനിയുടെ ഇരട്ടഗോളിലാണ് (53,58) ലിവര്‍പൂള്‍ ജയം അരക്കിട്ടുറപ്പിച്ചത്. ഒന്നാം പകുതിയില്‍ 26-ാം മിനിറ്റില്‍ ആല്‍ബര്‍ട്ട് റിയേരയാണ് മുന്‍ ചാമ്പ്യന്മാര്ക്ക് ലീഡ് നല്‍കിയത്.....
No comments:
Post a Comment