Saturday, September 27, 2008

വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ സുരക്ഷാ സംവിധാനം കര്‍ശനമാക്കി


(+01216477+)ജമ്മു: വൈഷ്‌ണോ ദേവി തീര്‍ത്ഥാടനത്തിന്റെ ബേസ് ക്യാമ്പില്‍ സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഒളി ക്യാമറകള്‍ സ്ഥാപിക്കുന്നു. ക്ഷേത്രത്തിലേക്ക് ദിനം പ്രതി 20,000 പേര്‍ പോകുന്ന വഴികളിലാണ് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
നവരാത്രി ഉത്സവത്തോടനനുബന്ധിച്ച് 70 ലക്ഷം തീര്‍ത്ഥാടകള്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. ഗുഹാക്ഷേത്രത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞതായി ജമ്മു സോണ്‍ ഐജി കെ. രാജേന്ദ്രന്‍ അറിയിച്ചു.


No comments: