(+01216478+)ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഡങ്കിപ്പനിബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ 25 പേര്‍ക്കു കൂടി ഡങ്കിപ്പനി ബാധിച്ച് ആസ്പത്രികളെത്തി. ഇതോടെ ഡങ്കിപ്പനി ബാധിതകരുടെ എണ്ണം 500 കവിഞ്ഞതായി എം.സി.ഡി. പൊതുജനാരോഗ്യസമിതി ചെയര്‍മാന്‍ വി.കെ. മോംഗെ പറഞ്ഞു.
നജഫ്ഗ്രഹ്, ഷഹ്ദ്ര, പടിഞ്ഞാറന്‍ ഡെല്‍ഹി എന്നിവിടങ്ങളിലാണ് പനി പടര്‍ന്നുപിടിക്കുന്നത്. കഴിഞ്ഞ 19 ദിവസങ്ങളിലായി 2500 ആരോഗ്യപ്രവര്‍ത്തര്‍ വീടുവീടാന്തരം കയറിയിറങ്ങി ഡെങ്കിപ്പനി പരിശോധനകള്‍ നടത്തുകയാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഡങ്കിപ്പനി ബാധിച്ച് ചികിത്സതേടിയെത്തിയവരുടെ എണ്ണം ഈ വര്‍ഷം അധികമാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment