(+01216476+)ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രവി ചന്ദ്രന്‍ മോചനത്തിനായി സുപ്രിം കോടതിയെ സമീപിക്കുന്നു.
തന്റെ ജയില്‍വാസം 14 വര്‍ഷം കഴിഞ്ഞെന്നുകാണിച്ചാണ് രവി ചന്ദ്രന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 1999 മേയ് 12നാണ് ചെന്നൈയിലെ ടാഡ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.
1991 മേയ് 21 ന് ശ്രീപെരുമ്പത്തൂരില്‍ ചാവേര്‍ ആക്രമണത്തിലൂടെ രാജിവ് ഗാന്ധിയെ വധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നാലുപേര്‍ക്ക് വധശിക്ഷയും മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചിരുന്നത്. വധശിക്ഷ ലഭിച്ച നളിനിയുടെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് നല്‍കിയിരുന്നു. വെല്ലൂര്‍ ജയിലിലാണ് രവി ചന്ദ്രന്‍ ഇപ്പോള്‍.
No comments:
Post a Comment