Saturday, September 27, 2008

ചിനാബ് നദിജലചൂഷണം: ഇന്ത്യ പാക് ചര്‍ച്ച അടുത്തമാസം


(+01216474+)ന്യൂയോര്‍ക്ക്: ചിനാബ് നദിയിലെ ജലചൂക്ഷണം സംബന്ധിച്ച് ചര്‍ച്ച നടത്തുവാനായി ഇന്ത്യാ - പാക് ശ്രമം തുടങ്ങി. ഇതിനായി പാകിസ്താനിലെ ഇന്‍ഡുസ് വാട്ടര്‍ മാനേജ്‌മെന്റ് കമ്മിഷണറെ അടുത്തമാസം ഇന്ത്യയിലേക്ക് ക്ഷണിച്ചു.

ജമ്മുകശ്മിരിലെ ബഗ്ലിഹര്‍ ഡാം പ്രശ്‌നം പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉയര്‍ത്തിയപ്പോഴാണ് ചര്‍ച്ചയ്ക്ക് ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചത്.

ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന ചിനാബ് നദിയില്‍ ജമ്മുകശ്മിരില്‍ ഇന്ത്യ ഡാം നിര്‍മ്മിച്ചിരുന്നു. ഈ ഡാമിനോടനുബന്ധിച്ച് 450 മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ പൊതുയോഗത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയും പാക് പ്രസിഡന്റും തമ്മിലൂള്ള കൂടിക്കാഴ്ചയിലാണ് ചര്‍ച്ചക്കുള്ള ധാരണയായത്.....


No comments: