(+01216475+)ന്യൂയോര്‍ക്ക് (യുണൈറ്റഡ് നാഷന്‍സ്): പുതിയ ഉപരോധങ്ങളില്ലാതെ തന്നെ ഇറാന്റെ ആണവപരീക്ഷങ്ങള്‍ക്കെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്. റഷ്യയുമായി ധാരണയുണ്ടാക്കി.
ഇക്കാര്യത്തിനായി ഐക്യരാഷ്ട്രസഭയില്‍ പുതിയ പ്രമേയം അവതരിപ്പിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ് പറഞ്ഞു. റഷ്യ, യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുടെ അംഗീകാരവും പ്രമേയത്തിനുണ്ടാകും.
സുരക്ഷാസമിതിയോഗത്തിലായിരിക്കും പ്രമേയം അവതരിപ്പിക്കുക. സ്ഥിരഅംഗമല്ലാത്ത പത്ത് അംഗങ്ങളുടെ വോട്ടും പ്രമേയത്തിന് ലഭിക്കേണ്ടതുണ്ടെന്ന് റഷ്യയുടെ ഐക്യരാഷ്ട്രസഭാ നയതന്ത്രജ്ഞന്‍ വിറ്റലി ചര്‍ക്കിന്‍ പറഞ്ഞു.
No comments:
Post a Comment