കൊച്ചി: വ്യാജ ബില്ലുകള്‍ നല്‍കി 500 കോടി രൂപയോളം തട്ടിച്ചുവെന്ന കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി എട്ട് ജില്ലകളില്‍ പ്രത്യേക സംഘങ്ങളെ ക്രൈംബ്രാഞ്ച് നിയോഗിച്ചു. സമീപകാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്നിട്ടുള്ള വന്‍ തട്ടിപ്പ് കണ്ടെത്താനാണ് ശ്രമം. കൂടുതല്‍ എന്‍ജിനീയര്‍മാരും കരാറുകാരും പ്രതികളാകും. നിലവില്‍ എട്ടുപേര്‍ മാത്രമാണ് പ്രതികള്‍.
സംസ്ഥാനത്തെ ഗ്രാമപഞ്ചാത്തുകളില്‍ റോഡ് നിര്‍മിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ ടാര്‍ വാങ്ങിയതായി വ്യാജ ബില്ലുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. കേസ് അന്വേഷണത്തിലെ ഗുരുതരമായ പാളിച്ചകള്‍ പുറത്തുകൊണ്ടുവന്ന് ഇക്കഴിഞ്ഞ ആഗസ്തില്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ വിധി എഴുതിയതോടെയാണ് അന്വേഷണം ഇപ്പോള്‍ ശക്തിപ്പെടുന്നത്.....
No comments:
Post a Comment