ന്യൂഡല്‍ഹി: മെഹ്റോളിയില് ഫ്ളവര്‍ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. എന്നാല്‍ മൂന്നുപേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇരുപതോളം പേരുടെ പരിക്ക് ഗുരുതരമാണ്. ബൈക്കിലെത്തിയ രണ്ടുയുവാക്കള്‍ ടിഫിന്‍ ബോക്സ് വച്ചു പോകുകയായിരുന്നുവെന്നാണ് സ്ഥലവാസികള്‍ പറയുന്നത്.
എന്നാല്‍ കടയിലുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നും ചിലര്‍ പറയുന്നുണ്ട്. അപകടകാരണം പോലീസ ്സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് പോലിനെ വിന്യസിച്ചിരിക്കുകയാണ്. ശക്തികുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റവരെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡല്‍ഹി സ്ഫോടനപരമ്പര നടന്ന് രണ്ടാഴ്ചക്കകം നടന്ന സ്ഫോടനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി.....
No comments:
Post a Comment