Saturday, September 27, 2008

ദമാസ്‌കസില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചു


ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സയിദ സൈനാബ് ജില്ലയിലെ സുരക്ഷാ സൈനിക പോസ്റ്റിനരുകിലാണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. പ്രവാചകന്‍ മുഹമ്മദിന്റെ പേരക്കുട്ടിയുടെ പേരിലുള്ള പള്ളിയുടെ സമീപത്തായിരുന്നു സ്‌ഫോടനം നടന്നത്. ഷിയ തീര്‍ത്ഥാടകര്‍ ഏറെയെത്തുന്ന സ്ഥലമാണിത്.

ഇറാഖ് യുദ്ധകാലത്ത് പാലയനം ചെയ്തവര്‍ അഭയാര്‍ത്ഥികളായി ഇവിടെ താമസിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്കുള്ള വഴിയിലാണ് സ്‌ഫോടനം നടന്നത്.


No comments: