തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ മര്‍ദിച്ച വിദേശിയെ വിട്ടയച്ച സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ സനല്‍ കുമാര്‍, വലിയതുറ എസ്.ഐ പൃഥ്വിരാജ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇതിനുപുറമെ വിദേശി താമസിച്ചിരുന്ന മസ്കറ്റ് ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സീനിയര്‍ ഓഫീസ് അസിസ്റ്റന്റ് അംബികയെ സസ്പെന്റ് ചെയ്യുകയും താത്കാലിക ജീവനക്കാരനായ മെസഞ്ചര്‍ ഉണ്ണികൃഷ്ണനെ പിരിച്ചുവിടുകയും ചെയ്തു.വിമാനത്തിലും വിമാനത്താവളത്തിലും മദ്യപിച്ച് ബഹളം വയ്ക്കുകയും മന്ത്രിപുത്രന്റെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ട് സുരക്ഷാ ജീവനക്കാരെയും സഹയാത്രികരെയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളായ ബ്രിട്ടീഷ് പൗരനായ ഈജിപ്തുകാരന് അഹമ്മദ് മുഹമ്മദ് അല്‍-ജലക് എന്ന വിദേശിയെയാണ് നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വിട്ടയച്ചത്.....
Monday, February 16, 2009
വിമാനത്താവളം അക്രമം: രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ മര്‍ദിച്ച വിദേശിയെ വിട്ടയച്ച സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ സനല്‍ കുമാര്‍, വലിയതുറ എസ്.ഐ പൃഥ്വിരാജ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഇതിനുപുറമെ വിദേശി താമസിച്ചിരുന്ന മസ്കറ്റ് ഹോട്ടലിലെ രണ്ട് ജീവനക്കാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സീനിയര്‍ ഓഫീസ് അസിസ്റ്റന്റ് അംബികയെ സസ്പെന്റ് ചെയ്യുകയും താത്കാലിക ജീവനക്കാരനായ മെസഞ്ചര്‍ ഉണ്ണികൃഷ്ണനെ പിരിച്ചുവിടുകയും ചെയ്തു.വിമാനത്തിലും വിമാനത്താവളത്തിലും മദ്യപിച്ച് ബഹളം വയ്ക്കുകയും മന്ത്രിപുത്രന്റെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ട് സുരക്ഷാ ജീവനക്കാരെയും സഹയാത്രികരെയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളായ ബ്രിട്ടീഷ് പൗരനായ ഈജിപ്തുകാരന് അഹമ്മദ് മുഹമ്മദ് അല്‍-ജലക് എന്ന വിദേശിയെയാണ് നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വിട്ടയച്ചത്.....
സിവില്‍ സപ്ലൈസ് അഴിമതി: പുലികേശിയെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്പ്പറേഷന് മുന്‍ എം.ഡി എസ്.പുലികേശിയെ സസ്പെന്റ് ചെയ്തു. സിവില്‍ സപ്ലൈസ് അഴിമതി സംബന്ധിച്ച് സി.ബി.ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇടക്കാല ബജറ്റ് നിരാശാജനകമെന്ന് വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം: റെയില്‍വേ ബജറ്റ് പോലെ തന്നെ നിരാശാജനകമാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. സാമ്പത്തികമാന്ദ്യം നേരിടാന്‍ പുതിയ നിര്‍ദേശങ്ങളില്ല. ആഗോളസാമ്പത്തികമാന്ദ്യം ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്നവരെ പുനരധിവാസിപ്പിക്കുന്നതിനുള്ള ഒരു നിര്‍ദേശവുമില്ലെന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ ടി, ടൂറിസം മേഖലകളെ ഇത് ബാധിച്ചിട്ടുണ്ട്. കാര്‍ഷിക, മത്സ്യബന്ധന, വ്യവസായ മേഖലകളേയും കാര്യമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയര്‍ത്താനും കേന്ദ്രം തയ്യാറായിട്ടില്ല.....
പ്രതിരോധ മേഖലയ്ക്ക് 1,41,703 കോടി
ന്യൂഡല്‍ഹി: മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പ്രതിരോധ മേഖലയ് ക്ക് 1,41,703 കോടി രൂപ അനുവദിച്ചു. ഭാരത് നിര്മാണ് പദ്ധതിയ് ക്ക് 4,900 കോടി രൂപ നല്‍കിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ സര്‍വശിക്ഷാ അഭിയാന് 13,100 കോടി രൂപ അനുവദിച്ചപ്പോള്‍ ശുചിത്വപരിപാലന പദ്ധതിയ് ക്ക് 1, 200 കോടി രൂപ നല്കി.
അഴിമതി വിരുദ്ധപോരാട്ടം: പാര്‍ട്ടി പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് വി എസ്
തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടത്തില്‍ തനിക്ക് ജനങ്ങളുടേയും പിന്നീട് പാര്‍ട്ടിയുടേയും പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പറഞ്ഞു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് ബജറ്റിനെക്കുറിച്ച് പ്രതികരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്ന പച്ചമലയാളത്തിലാണ് പറഞ്ഞത്. കൂടുതലൊന്നും പറയാനില്ലെന്ന് ലാവ്ലിന് കേസ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റ് വെറും ഉപദേശം: ഡോ.തോമസ് ഐസക്ക്
തിരുവനന്തപുരം: കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച യു.പി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അടുത്ത സര്‍ക്കാരിനു വേണ്ടിയുള്ള വെറും ഉപദേശമായി പോയെന്ന് സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക്ക്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ ബജറ്റില്‍ അതിനെ മറികടക്കാനുള്ള യാതൊരു നിര്ദ്ദേശവുമില്ല. യു.പി.എ സര്‍ക്കാരിന്റെ ഭരണനൈപുണ്യത്തെ പുകഴ്ത്താനാണ് അധികസമയവും കേന്ദ്രമന്ത്രി ശ്രമിച്ചത്. പൊതുതിരഞ്ഞെടുപ്പിനെ മുമ്പില്‍ കണ്ടുകൊണ്ടുള്ള പ്രചാരണത്തിനാണ് ബജറ്റിനെ ഉപയോഗിച്ചത്, മന്ത്രി കുറ്റപ്പെടുത്തി.
ബജറ്റ് പ്രസംഗത്തിനിടെ വീരേന്ദ്രകുമാര്‍ എം.പിക്ക് ദേഹാസ്വാസ്ഥ്യം
ന്യൂഡല്‍ഹി: ബജറ്റ് പ്രസംഗം നടക്കുന്നതിനിടെ എം പി വീരേന്ദ്രകുമാര്‍ എം പി ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭ 10 മിനിട്ട് നിര്‍ത്തിവെച്ചു. എം.പിക്ക് തളര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. റാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തെ ഇപ്പോള്‍ കൊറോണറി കെയര്‍ യൂണിറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. 10 മിനിറ്റിന് ശേഷം ബജറ്റ് അവതരണം വീണ്ടും തുടങ്ങി.
ആറ് ഐ.ഐ.എമ്മുകള്‍ കൂടി ആരംഭിക്കും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ആറ് ഐ.ഐ.എമ്മുകള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലുമായി രണ്ട് ഐ.ഐ.ടികള്‍ തുടങ്ങും. വിദ്യാഭ്യാസ വായ്പാ പദ്ധതികള്‍ പരിഷ്കരിച്ച സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരള ജലവിതരണ പദ്ധതിയ്ക്ക് 800 കോടി
ന്യൂഡല്‍ഹി: മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേരളാ സുസ്ഥിര വികസന പദ്ധതിയ്ക്ക് 150 കോടി രൂപ നീക്കിവെച്ചു. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പദ്ധതിയ്ക്ക് 250 കോടിയും കേരള ജലവിതരണ പദ്ധതിയ്ക്ക് 800 കോടിയും മാറ്റിവെച്ചു. കൊച്ചി തുറമുഖത്ത് കപ്പല്‍ ചാലിന് ആഴം കൂട്ടാന്‍ 99.97 കോടി, ഫാക്ടിന് 34 കോടി, കശുവണ്ടി കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ 56 കോടി രൂപ, കയര്‍ മേഖലയുടെ ആധുനികവല്‍ക്കരണം -19 കോടി, ടീ ബോര്‍ഡ് -80 കോടി, റബര്‍ ബോര്‍ഡ് -95 കോടി, കോഫി ബോര്‍ഡ് -105 കോടി, സ്പൈസസ് ബോര്‍ഡ് -96 കോടി, കയര്‍ ബോര്‍ഡ് -39 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.....
ഇന്ത്യന്‍ ഓഹരി വിപണി തകര്‍ച്ചയോടെ ക്ലോസ് ചെയ്തു
മുംബൈ: ഇടക്കാല ബജറ്റ് മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച് തൊട്ടുപിന്നാലെയുണ്ടായ തകര്‍ച്ചയില്‍ നിന്ന് കാര്യമായ മാറ്റമൊന്നുമില്ലാതെ ഇന്ത്യന്‍ ഓഹരി വിപണി ക്ലോസ് ചെയ്തു.ബി എസ് ഇ സെന്‍സെക്സ് 329. 29 പോയിന്റ് താഴ്ന്ന് 9305. 45 ലാണ് അവസാനിച്ചത്. ദേശീയ ഓഹരി സൂചിക 99. 85 പോയിന്റ് ഇടിഞ്ഞ് 2848. 85 ല്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യവസായങ്ങള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ഉത്തേജന പാക്കേജ് ബജറ്റില്‍ ഇല്ലാതിരുന്നതാണ് വിപണിയുടെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്കുള്ള കാരണം.
ഗ്ലാമര്‍ വേഷത്തില്‍ തൃഷ; നായകന് ധനുഷ്
തെന്നിന്ത്യന്‍ താരം തൃഷ തികച്ചും ഗ്ലാമറസായ റോളില്‍ വരുന്നു. വെട്രിമാരന് സംവിധാനം ചെയ്യുന്ന 'ആടുകളം' എന്ന ചിത്രത്തിലാണ് തൃഷ ഗ്ലാമര്‍ റോളിന്റെ കടും വര്ണങ്ങളണിയുന്നത്. ധനുഷാണ് ചിത്രത്തിലെ നായകന്. തൃഷ ആദ്യമായാണ് ധനുഷുമൊത്ത് അഭിനയിക്കുന്നത്. ഏതാനും ദശകങ്ങള്‍ക്കുമുമ്പ് മധുരയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യാപരിച്ച് വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മധുരക്കാരനായ ഒരു യുവാവിന്റെ വേഷമാണ് ധനുഷിന്. തന്റെ കഥാപാത്രത്തിന്റെ മികവിനുവേണ്ടി ധനുഷ് കഠിനമായ പരിശീലനത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ധനുഷിന്റെ മുന്‍കാല ചിത്രങ്ങളില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമായ റോളാണിതെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു.....
'സൈന്‍സി'ന്റെ സവിശേഷതയായി വീഡിയോ ഇന്സ്റ്റലേഷന്
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയായ 'സൈന്‍സ് 2009'-ല്‍ വീഡിയോ ഇന്സ്റ്റലേഷന് വിഭാഗം ശ്രദ്ധ നേടുന്നു. ഇന്ത്യയിലാദ്യമായാണ് ഒരു ചലച്ചിത്രമേളയില്‍ വീഡിയോ ആര്‍ട്ട് ഒരു പ്രത്യേക വിഭാഗമാകുന്നത്. പ്രമേയപരമായ വൈവിധ്യംകൊണ്ടും അവതരണരീതിയുടെ പുതുമകൊണ്ടും ഇന്ത്യന്‍ വീഡിയോ ആര്‍ട്ട് ദൃശ്യലോകത്ത് സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് 'സൈന്‍സ് 2009' നല്‍കുന്നത്. ജഹാംഗീര്‍ ജാനിയുടെ മേക്കപ്സ്, കെ.എം. മധുസൂദനന്റെ ഹിസ്റ്ററി ഈസ് എ സൈലന്റ് ഫിലിം, കെ.കെ. മുഹമ്മദിന്റെ ദി അദര്‍ സൈഡ് ഓഫ് ദ വാള്-ടു, ബി.വി. സുരേഷിന്റെ റീടേക്സ് ഓഫ് ദ ഷാഡോ ആന്‍ഡ് ഷാഡോസ്, സുരേഖയുടെ നോട്ട് ഓള് ടവേഴ്സ് ഫാള്‍, നോ ബഡീസ് വാള്‍സ്, സുരേഷ് ജയറാമിന്റെ ഇന്‍ സെര്‍ച്ച് ഓഫ് റെഡ്, അനില്‍ ദയാനന്ദിന്റെ സ്ട്രീറ്റ് പെയിന്റര്‍, ഇ.....
ആരെയും വേദനിപ്പിക്കുക ലക്ഷ്യമല്ല-ഷാരൂഖ്
''എല്ലാവിധ പ്രേക്ഷകരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്. ആരെയെങ്കിലും വേദനിപ്പിക്കുകയെന്നത് എന്റെ ലക്ഷ്യമല്ല. 'ബില്ലു ബാര്‍ബര്‍' എന്ന ചിത്രത്തിന്റെ പേരില്‍നിന്ന് ബാര്‍ബര്‍ നീക്കാന്‍ വ്യക്തമായ കാരണമുണ്ട്. ആദ്യ ടൈറ്റിലിന് നിയമപരമായി പ്രശ്നമൊന്നുമില്ല. പക്ഷേ, സലൂണ്‍ ആന്‍ഡ് ഹെയര്‍ഡ്രസ്സേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രം നന്നായെങ്കില്‍ ടൈറ്റില്‍ പരിഗണിക്കാതെ, പ്രേക്ഷകര്‍ അത് സ്വീകരിക്കുമെന്ന് തീര്‍ച്ച. 'ബില്ലു' എന്ന പേരിനെ ആരും എതിര്‍ക്കില്ലെന്നു ഞാന്‍ കരുതുന്നു. അങ്ങനെ സംഭവിച്ചാല്കുഴങ്ങിയതുതന്നെ''-'ബില്ലു ബാര്‍ബര്‍', 'ബില്ലു' ആയതിന്റെ കാരണം ഷാരൂഖ്ഖാന് വിശദീകരിക്കുന്നത് ഇങ്ങനെ.....
ഇടക്കാല ബജറ്റില്‍ മേഖലാധിഷ്ഠിത പാക്കേജുകളുണ്ടാവും
ആഗോള സാമ്പത്തികമാന്ദ്യം നമ്മുടെ സമ്പദ്ഘടനയേയും ബാധിച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ചത്തെ ഇടക്കാല ബജറ്റിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കായി പ്രണബ് മുഖര്‍ജിക്ക് എന്തു ചെയ്യാനാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ കാര്യം ഭരണപക്ഷത്തിന് അവഗണിക്കാനാവില്ല. ജനപ്രിയ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പിനെ ലക്ഷ്യംവച്ചുള്ള ചെപ്പടിവിദ്യകളാണെന്ന് ആക്ഷേപമുയരാനും സാധ്യതയുണ്ട്. ഈ രണ്ടു വസ്തുതകള്‍ക്കിടയില്‍ നിന്നുകൊണ്ടുള്ള അഭ്യാസപ്രകടനമായിരിക്കും ഇടക്കാല ബജറ്റെന്ന് ഉറപ്പിച്ചു പറയാം.പലിശനിരക്കുകളില്‍ അയവു വരുത്തിയും ബാങ്കുകളുടെ കരുതല്‍ ധനാനുപാതം കുറച്ചും 4,28,000 കോടി രൂപയാണ് രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് പുതുരക്തമെന്നോണം റിസര്‍വ്വ് ബാങ്ക് പമ്പ് ചെയ്തത്.....
എറ്റൂവിന് ഇരട്ടഗോള്‍, ബാഴ്സയ്ക്ക് സമനില
മാഡ്രിഡ്: സാമുവല്‍ എറ്റൂവിന്റെ ഇരട്ടഗോള്‍ സ്പാനിഷ് ലീഗില്‍ ഒറ്റയ്ക്ക് മുന്നേറുന്ന ബാഴ്സലോണയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. റയല്‍ ബെറ്റിസുമായി സമനിലയില്‍ പിരിയുകയായിരുന്നു ബാഴ്സ (2-2). പരാജയമറിയാതെ 21 മത്സരം പിന്നിട്ട കറ്റാലിയന്‍ പട തോല്‍വിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഒരിക്കല്‍ക്കൂടി എറ്റൂ രക്ഷകനായത്. ഒന്നാം പകുതിയില്‍ 18-ാം മിനിറ്റില്‍ യുവാന്മെല്ലിയും 25-ാം മിനിറ്റില്‍ മാര്‍ക് ഗോണ്‍സാലസും നേടിയ ഗോളുകളില്‍ ബെറ്റിസ് 2-0 എന്ന നിലയില്‍ മുന്നില്ക്കടന്നിരുന്നു. എന്നാല്‍, ആദ്യപകുതിയുടെ അവസാന മിനിറ്റിലും രണ്ടാം പകുതിയില്‍ 84-ാം മിനിറ്റിലും എറ്റൂ ലക്ഷ്യം കണ്ടതോടെ ബാഴ്സയുടെ അപരാജിത കുതിപ്പിന് വിരാമമായില്ല. തുടര്‍ച്ചയായ പത്താം മത്സരത്തിലും ജയമെന്ന റെക്കോഡ് നേടാന്‍ പക്ഷേ, ബാഴ്സയ്ക്കായില്ല.....
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വീകാര്യത വര്‍ദ്ധിച്ചു: പിണറായി
എറണാകുളം: നവകേരള യാത്രയ്ക്ക് ലഭിച്ച അനുകൂല പ്രതികരണം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചുവെന്നാണ് തെളിയിക്കുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്. എറണാകുളം ഗസ്റ്റ് ഹൗസില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ത്ഥസധരഫഋര്‍ ഋവദററയപ=ല്ക്കഋവറയപ:ഉ27ഇഉആ6നഅന6ഉ11ഋബ96ആ8444553540000ല്ക്ക ഋസപഫധദറഫ=ല്ക്കമര്‍ര്‍ഹ://പസള്ഷവസദപ.ശദഋഴസശഫപയദ.ഋസശ/ഹന്ധ/റമസഋലള്ദല്ഫ/ഋദധറ/ബവദറമ/റള്ബവദറമ.ഋദധത്മല്ഫഴറയസഷ=9,0,28,0ല്ക്ക ഢയപര്മ=ല്ക്ക150ല്ക്ക, ഒഫയഭമര്=ല്ക്ക21ല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കശസല്‍യഫല്ക്ക ല്‍ദവന്‍ഫ=ല്ക്കമര്‍ര്‍ഹ://75.125.120.234/ദന്‍പയസറ/ഹവദസ്രഫഴ.റള്ബല്ക്കന്ദത്ഥഹദഴദശ ഷദശഫ=ല്ക്കഎവദറമഡദഴറല്ക്ക ല്‍ദവന്‍ഫ=ല്ക്കറസന്ഷപബയവഫ=മര്‍ര്‍ഹ://75.....
പ്രതിസന്ധി മറികടക്കുന്നതില്‍ ബജറ്റ് പരാജയമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ പരിഹരിക്കുന്ന കാര്യത്തില്‍ പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റ് പരാജയപ്പെട്ടതായി പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബജറ്റ് പരാജയപ്പെട്ടതായി സി പി എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. ലോക്സഭാ സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിന്റെ ആവര്‍ത്തനം മാത്രമാണ് പ്രണബ് നടത്തിയതെന്നും ബസുദേവ് അഭിപ്രായപ്പെട്ടു.തിരഞ്ഞെടുപ്പ് ബജറ്റാണ് പ്രണബ് അവതരിപ്പിച്ചതെന്ന് സി പി ഐ നേതാവ് ഗുരുദാസ്ദാസ് ഗുപ്ത പറഞ്ഞു. ജനങ്ങളെ നിരാശപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ബജറ്റാണിതെന്ന് ബി ജെ പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.....
പാകിസ്താനില്‍ യു എസ് മിസൈലാക്രമണം: 10 പേര് മരിച്ചു
പെഷവാര്‍: പാകിസ്താനിലുണ്ടായ യു എസ് മിസൈലാക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. താലിബാന് വിഭാഗത്തിന് സ്വാധീനമുള്ള ഖുറം മേഖലയിലെ ഒരു കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. താലിബാന് മേഖലകളില്‍ കുറെ നാളുകളായി ഇത്തരം അക്രമസംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഖുറം മേഖലയില്‍ ആദ്യത്തെ സംഭവമാണിത്.
രാമക്ഷേത്രപ്രശ്നം ബി.ജെ.പി.ക്ക് മറക്കാനാവില്ല- അദ്വാനി
ഗൊരഖ്പുര്‍: ബി.ജെ.പി.യെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ച രാമക്ഷേത്രനിര്‍മാണം പാര്‍ട്ടി മറക്കുന്ന പ്രശ്നമില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു. ''കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരണത്തില്‍ വരികയും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറിമറിയുകയും ചെയ്തത് രാമക്ഷേത്രപ്രശ്നം കാരണമാണ്. അയോധ്യയില്‍ ക്ഷേത്രം പണിയുന്ന കാര്യത്തില്‍ ബി.ജെ.പി. ഇപ്പോഴും പ്രതിജ്ഞാബദ്ധമാണ്''- ഗൊരഖ്പുരിലെ 'രാഷ്ട്രരക്ഷാ വിജയസങ്കല്പ റാലി'യില്‍ സംസാരിക്കവെ അദ്വാനി പറഞ്ഞു. ''അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്നതോടെ 'ജയ്ശ്രീറാം' മന്ത്രത്തിന്റെ യഥാര്‍ഥസത്ത ഫലവത്താകും. സാധാരണ ജനതയെ മറന്ന യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് രാജ്യത്തെങ്ങും ഭീകരവാദം പ്രചരിക്കുകയാണ്.....
മുന്‍ രാഷ്ട്രപതിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി ആര്. വെങ്കിട്ടരാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിച്ച രാഷ്ട്രപതിയായിരുന്നു ആര്.വെങ്കിട്ടരാമനെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അനുസ്മരിച്ചു. ധീരമായ തീരുമാനങ്ങളായിരുന്നു അദ്ദേഹത്തിന്േറതൈന്നും വി എസ് പറഞ്ഞു. ഭരണനൈപുണ്യമുണ്ടായിരുന്ന ഒരു തികഞ്ഞ നയതന്ത്രജ്ഞനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന് പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്ക് അതീതമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുളളയാളായിരുന്നു വെങ്കിട്ടരാമനെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. തനിക്കുശേഷമുള്ള എല്ലാ രാഷ്ട്രപതിമാര്‍ക്കും തികഞ്ഞ മാതൃകയായിരുന്നു വെങ്കിട്ടരാമന്റെ പ്രവര്‍ത്തനങ്ങളെന്നും പ്രതിപക്ഷനേതാവ് ഓര്‍മ്മിച്ചു.....
Subscribe to:
Posts (Atom)