Tuesday, December 30, 2008

ഗാസ: ഇ.യു വിദേശകാര്യമന്ത്രിമാര്‍ യോഗം ചേരുന്നു


പാരീസ്: ഗാസയില്‍ ഹമാസിനെതിരെ തുറന്ന യുദ്ധം നടത്തുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ (ഇ.യു) വിദേശകാര്യമന്ത്രിമാര്‍ ഇന്ന് പാരീസില്‍ അടിയന്തരയോഗം ചേരാന്‍ തീരുമാനിച്ചു.

ഫ്രാന്‍സിലെ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഗാസാ പ്രശ്‌നത്തില്‍ അന്താരാഷ്ട്രതലത്തില്‍ മറ്റു രാജ്യങ്ങള്‍ എങ്ങനെ ഇടപെടണമെന്ന കാര്യത്തില്‍ ചര്‍ച്ചയുണ്ടാകും.

ഫ്രാന്‍സ് വിദേശകാര്യമന്ത്രി ബെര്‍ണാഡ് കൗച്ച്‌നറുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളില്‍ നിന്നുമുള്ള വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കും.

ഗാസയില്‍ നാലാം ദിവസത്തിലേക്ക് കടന്ന വ്യോമാക്രമണത്തില്‍ മരണസംഖ്യ 330 ആയി. കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഹമാസ് തെക്കന്‍ ഇസ്രായേലില്‍ റോക്കറ്റ് ആക്രമണം തുടരുകയാണ്.....


കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ബിജെപിക്ക് 5 സീറ്റുകള്‍ കൂടി


ബാംഗ്ലൂര്‍: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകളില്‍ വിജയിച്ച് ബി.ജെ.പി കേവലഭൂരിപക്ഷം നേടി. ബാംഗ്ലൂര്‍ റൂറലിലെ ഡോഡാബാല്ലപൂരില്‍ മത്സരിച്ച ജെ. നരസിംഹ സ്വാമി 13091 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ഹുക്കേരിയില്‍ മത്സരിച്ച മുഷേ വിശ്വനാഥ് കാത്തി 67663 വോട്ടുകള്‍ക്കും അരഭവിയില്‍ മത്സരിച്ച ബാലചന്ദ്ര ലക് ഷ്മണ്‍ റാവു ജാര്‍കിഹോലി 32861 വോട്ടുകള്‍ക്കും വിജയിച്ചു. ദേവഗുര്‍ഗയില്‍ മത്സരിച്ച ബി.ജെ.പി.സ്ഥാനാര്‍ത്ഥി ഷിവാനഗൗഡ നായക് 16252 വോട്ടുകള്‍ക്കും വിജയിച്ചു. തുരുവെകറെയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ഡി. ലക്ഷ്മി നാരായണയും വിജയിച്ചു.


പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം: ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: കേരളത്തിലെ സ്ത്രീപീഡനക്കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു.

സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയ സത്യാഗ്രഹത്തിന്റെ സമാപനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്


ശില്പി റോബര്‍ട്ട് ഗ്രഹാം അന്തരിച്ചു


(+01223457+)സാന്റാമോണിക്ക: ലോകപ്രശസ്ത ശില്പി റോബര്‍ട്ട് ഗ്രഹാം (70) അന്തരിച്ചു. സാന്റാമോണിക്കയിലുള്ള യു.സി.എല്‍.എ ആസ്പത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1938-ല്‍ മെക്‌സിക്കോയില്‍ ജനിച്ച ഗ്രഹാമിന്റെ പല ശില്പങ്ങളും അമേരിക്കയിലെ വിവിധ മ്യൂസിയങ്ങളിലുണ്ട്. 1984-ലെ ലോസ്ആഞ്ചിലസ് ഒളിമ്പിക്‌സിന്റെ പ്രധാനവാതില്‍ രൂപകല്‍പ്പന ചെയ്തത് ഇദ്ദേഹമാണ്.

അമേരിക്കയിലെ പല പ്രസിഡന്റുമാരുടെയും ശില്പങ്ങള്‍ ഇദ്ദേഹം മെനഞ്ഞിട്ടുണ്ട്. വാഷിങ്ങ്ടണ്‍ ഡി.സിയിലുള്ള റൂസ്‌വെല്‍റ്റിന്റെ പ്രതിമയാണ് ഇതില്‍ പ്രധാനം.

1992-ല്‍ ഹോളിവുഡ് നടി അഞ്ജലീന ഹൗസ്റ്റനെ വിവാഹം കഴിച്ച് അവര്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങള്‍ അരികിലുണ്ടായിരുന്നു.....


എയര്‍ ഇന്ത്യ ആഭ്യന്തരയാത്രാ നിരക്കുകള്‍ കുറച്ചു


ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സ് തങ്ങളുടെ ആഭ്യന്തര സര്‍വ്വീസുകളില്‍ യാത്രാനിരക്കുകള്‍ കുറച്ചതിന് പുറമേ എയര്‍ ഇന്ത്യയും നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു. 35 മുതല്‍ 80 ശതമാനം വരെയാണ് നിരക്ക് കുറയുക.

20 ലധികം സ്ഥലങ്ങളിലേക്ക് ഇതോടെ ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരും. പുതിയ നിരക്ക് ഇന്ന് രാത്രിയോടെ നിലവില്‍ വരുമെന്നും ഇന്ത്യയ്ക്ക് അകത്ത് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം വളരെയേറെ ഗുണം ചെയ്യുമെന്നും എയര്‍ ഇന്ത്യ വക്താവ് ജിതേന്ദ്ര ഭാര്‍ഗവ് ഡല്‍ഹിയില്‍ പറഞ്ഞു.

ജെറ്റ് എയര്‍വേയ്‌സ് കഴിഞ്ഞദിവസം 40 ശതമാനം വരെ യാത്രാനിരക്ക് കുറച്ചിരുന്നു. ആഗോളതലത്തില്‍ എണ്ണവിലയില്‍ ഉണ്ടായ കുറവ് മൂലം വിമാനഇന്ധനത്തിന്റെ വിലയും ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിമാനയാത്രാക്കൂലി കുറയ്ക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.....


സര്‍ദാരിയുടെ കാബുള്‍ സന്ദര്‍ശനം ജനവരി 7-ന്‌


കാബുള്‍: പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ആദ്യ അഫ്ഗാനിസ്താന്‍ സന്ദര്‍ശനം ജനവരി ഏഴിന്. മോശം കാലാവസ്ഥ കാരണം ഡിസംബര്‍ 19-ന് നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക സന്ദര്‍ശനം മാറ്റിവെച്ചിരുന്നു.

ഭീകരവാദത്തിനെതിരെ അഫ്ഗാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം അടക്കമുള്ള പ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ചാവിഷയമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഉദ്ദേശമുണ്ട്.


നാറ്റോയ്ക്കുള്ള സഹായം പാകിസ്താന്‍ പിന്‍വലിച്ചു


ഇസ്ലാമാബാദ്: നാറ്റോയ്ക്കുള്ള സഹായം പാകിസ്താന്‍ പിന്‍വലിച്ചു. അഫ്ഗാനിസ്താനില്‍ തീവ്രവാദികള്‍ക്കെതിരെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഖ്യസേനയ്ക്ക് സഹായമെത്തിക്കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചു.

പാകിസ്താനിലെ ഖൈബര്‍ പാസിന് സമീപം സാന്നിധ്യം ശക്തമാക്കിയ തീവ്രവാദികള്‍ക്കെതിരെ പാകിസ്താന്‍ സേന ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണിത്.

ഖൈബര്‍ പാസില്‍ നിന്ന് തീവ്രവാദികളെ തുരത്തുന്നതു വരെ നാറ്റോയ്ക്ക് യാതൊരു സഹായവും നല്‍കില്ലെന്ന് ഖൈബര്‍ പാസ് പ്രവിശ്യയുടെ ചുമതലയുള്ള താരിഖ് ഹയാത്ത് വ്യക്തമാക്കി.


മകരവിളക്ക് ഉത്സവത്തിന് ഇന്ന് നടതുറക്കും


(+01223403+)ശബരിമല: മകരവിളക്കുത്സവത്തിന് ശബരിമല തിരുനട ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് തുറക്കും. ക്ഷേത്രം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് നട തുറന്ന് ദീപം തെളിക്കുന്നതോടെ ഭസ്മാങ്കിതനായ ഭഗവാനെ ദര്‍ശിക്കാന്‍ പതിനെട്ടാം പടികയറ്റത്തിന് തുടക്കമാവും. നടതുറക്കുന്ന ദിവസമായ ചൊവ്വാഴ്ച മറ്റ് പൂജകള്‍ ഒന്നും ഉണ്ടാവില്ല. ബുധനാഴ്ച പുലര്‍ച്ചേ മുതല്‍ നെയ്യഭിഷേകം ഉള്‍പ്പെടെ മറ്റ് പതിവു പൂജകള്‍ക്ക് തുടക്കമാവും.

ജനവരി 14നാണ് മകരവിളക്ക്. അന്നാണ് മകരസംക്രമവും ഉത്തരായന പുണ്യകാലത്തിന് തുടക്കവും. 12ന് എരുമേലിയില്‍ പരമ്പരാഗതമായ ആചാരാനുഷുാനങ്ങളോടെ പേട്ടതുള്ളല്‍ ഉണ്ടാവും. മകരവിളക്കിനുശേഷം പടിപൂജ, കുരുതി തുടങ്ങിയവ നടക്കും. മകരവിളക്കുത്സവം കഴിഞ്ഞ് ജനവരി 20ന് നട അടയ്ക്കും.....


തടവിലായ 65 പാകിസ്താന്‍കാരെ ഇന്ന് തിരിച്ചയക്കും


അമൃത് സര്‍: വിസാ നിബന്ധനകള്‍ പാലിക്കാത്തതിന് പിടിയിലായ 65 പാകിസ്താന്‍കാരെ ഇന്ന് തിരിച്ചയക്കും. രാജ്യത്തെ വിവിധ ജയിലുകളിലുണ്ടായിരുന്ന പാക് തടവുകാരെ ഇതിനായി അമൃത് സര്‍ ജയിലില്‍ എത്തിച്ചതായി ജയില്‍ സുപ്രണ്ട് എസ്.പി. സിങ് അറിയിച്ചു.

ഇവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. അത്താരി ചെക്ക് പോസ്റ്റ് വഴിയായിരിക്കും ഇവരെ പാകിസ്താനിലേക്ക് തിരിച്ചയക്കുക. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.


മെല്‍ബണ്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്കക്ക് ചരിത്രജയം


മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്ക് ഒന്‍പത് വിക്കറ്റിന്റെ ചരിത്ര ജയം. പതിനാറ് വര്‍ഷത്തിനുശേഷമാണ് ഓസ്‌ട്രേലിയ സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുന്നത്.

വര്‍ഷങ്ങളായി ഓസ്‌ട്രേലിയയോട് തോല്‍ക്കുന്നു എന്ന ചീത്തപേരാണ് ദക്ഷിണാഫ്രിക്ക മാറ്റിയെഴുതിയത്. ഈവര്‍ഷത്തെ അവരുടെ 11-ാമത്തെ വിജയമാണ് ഇത്.

ഒന്നര പതിറ്റാണ്ടിനുശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നാട്ടില്‍ ടെസ്റ്റ് പരമ്പര തോറ്റ ദിവസമായി ഇന്ന്. സ്‌കോര്‍: ഓസ്‌ട്രേലിയ 394, 247. ദക്ഷിണാഫ്രിക്ക 459, 183

ഡെയ്ല്‍ സ്‌റ്റെയ്‌നാണ് രണ്ടാം ടെസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി തിരിച്ചത്. ആദ്യ ഇന്നിങ്‌സില്‍ എട്ടിന് 251 എന്ന നിലയില്‍നിന്ന ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നേടിക്കൊടുത്ത 76 റണ്‍സ് പ്രകടനത്തിനു പുറമെ രണ്ടിന്നിങ്‌സിലും അഞ്ചുവിക്കറ്റ് പ്രകടനവും.....


ഒമര്‍ സോണിയയെ കാണും


(+01223406+)ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ മുന്നണി സര്‍ക്കാറുണ്ടാക്കുന്നതിനു കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ക്കായി എന്‍.സി. അധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ്സില്‍നിന്നു അനുകൂല സൂചനകളാണ് തനിയ്ക്കു ലഭിച്ചിട്ടുള്ളതെന്ന് ഒമര്‍ പറഞ്ഞു. അദ്ദേഹം ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

എന്നാല്‍ മന്ത്രിസഭയില്‍ ചേരണമോ, അതോ പുറത്തുനിന്നു പിന്താങ്ങിയാല്‍ മതിയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം കശ്മീരിലെ കോണ്‍ഗ്രസ് ഘടകവുമായി ചര്‍ച്ച നടത്തിവരികയാണ്.

ഞായറാഴ്ച കോണ്‍ഗ്രസ് ഉന്നതാധികാരസമിതി നല്‍കിയ നിര്‍ദേശമനുസരിച്ച് പാര്‍ട്ടി നേതൃത്വം ജമ്മു-കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കളുമായി തിങ്കളാഴ്ച രാത്രി ചര്‍ച്ച നടത്തി.....


മാന്ദ്യം നേരിടാന്‍ ഭക്ഷണപ്പൊതി ശീലമാക്കണമെന്ന് സ്‌കോറ്റിയ ബാങ്ക്‌


ടൊറോന്‍േറാ: സാമ്പത്തികമാന്ദ്യത്തെ നേരിടാന്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് കനേഡിയന്‍ ബാങ്ക്. മാന്ദ്യത്തെ നേരിടാന്‍ ഒരുങ്ങാന്‍ ബാങ്ക് പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.

ചെലവുകുറയ്ക്കാനും കടങ്ങള്‍കഴിയുന്നതും വീട്ടാനും എല്ലാദിവസവും പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശിച്ചിരിക്കുന്നത് സ്‌കോറ്റിയ ബാങ്കാണ്. 50 രാജ്യങ്ങളില്‍ ശാഖകളുള്ള സ്‌കോറ്റിയ കാനഡിയിലെ രണ്ടാമത്തെ വലിയ ബാങ്കാണ്.

ജീവിത ചെലവുകുറച്ച് ആ തുക കടം വീട്ടാനോ സമ്പാദ്യത്തിനോ ഉപയോഗിക്കണമെന്നാണ് ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്. കടങ്ങളുടെ പലിശനിരക്കിനെക്കുറിച്ച് സ്വയം ബോധ്യവാനാകണം. പുറത്തുനിന്നും കഴിക്കുവാനായി വീട്ടില്‍ നിന്നുള്ള ഭക്ഷണപ്പൊതി ശീലമാക്കണമെന്നും ബാങ്ക് ഉപദേശിക്കുന്നു.....


അമേരിക്കന്‍ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു


വാഷിങ്ടണ്‍: ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ പ്രതീക്ഷയുണര്‍ത്തി വിപണികള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അമേരിക്കന്‍ വിപണികള്‍ ക്ലോസ് ചെയ്ത് നഷ്ടത്തില്‍. ഡൗജോണ്‍സ് 31 പോയന്റ് നഷ്ടത്തില്‍ 8483 നാണ് വിപണനം അവസാനിപ്പിച്ചത്. നാസ്ദാക് 19 പോയന്റ് കുറഞ്ഞ് 1510 പോയന്റിലും വില്‍പന നിര്‍ത്തി.

ഏഷ്യന്‍ വിപണിയില്‍ പ്രതീക്ഷകളേകിയാണ് വില്‍പന തുടങ്ങിയിരിക്കുന്നത്. നിക്കി 112 പോയന്റ് ഉയര്‍ന്ന് 8859 ലാണ് വ്യാപാരം തുടങ്ങിയത്. തായ്വാന്‍ ഇന്ഡക്‌സും 136 പോയന്റ് ഉയര്‍ന്നാണ് വിപണനം തുടങ്ങിയിരിക്കുന്നത്.

ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://ള്‍ള്‍ള്‍.ശദര്‍മഴന്‍ധമന്‍ശയ.ഋസശ/റര്‍സഋല/യഷപഫണ്‍.മര്‍ശവ', 'ങ')ല്ക്കന്ദവിപണി ത്ഥ/ദന്ദ


ഗാസയില്‍ വീണ്ടും വ്യോമാക്രമണം: 10 മരണം


ഗാസസിറ്റി: ഇന്നുപുലര്‍ച്ചെ ഗാസയില്‍ ഇസ്രായേലി സൈന്യം നടത്തിയ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി സൈനിക മെഡിക്കല്‍ സംഘം അറിയിച്ചു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഹമാസ് മന്ത്രാലയത്തിനും സുരക്ഷാസേനയുടെ കെട്ടിടത്തിനുനേരെയാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. ഇസ്രായേലി സൈന്യം ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കെട്ടിടം, പ്രതിരോധമന്ത്രാലയം, ധനമന്ത്രാലയം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അക്രമമെന്ന് ഗാസയിലെ അത്യാഹിത സേവനവിഭാഗം തലവന്‍ മൊവ്വയിയ അബു ഹസ് നെനിയന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇതോടെ ഇസ്രായേലി ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 345 ആയി.


അരുണാചലില്‍ ട്രഷറി കുത്തിത്തുറന്ന് 17 കോടി മോഷ്ടിച്ചു


ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് 17 കോടി രൂപ മോഷ്ടിക്കപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ദിബാങ്ങ്‌വാലി ജില്ലയിലുള്ള ട്രഷറി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇന്നു രാവിലെ സെക്യൂരിറ്റി ജീവനക്കാരെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

കുത്തിത്തുറന്ന സ്‌ട്രോങ്ങ് റൂം പുതിയ താഴിട്ട് പൂട്ടിയിരുന്നു.

സമീപകാലത്ത് സംസ്ഥാനത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മോഷണമാണിത്. പോലീസെത്തി അന്വേഷണം ആരംഭിച്ചു.


തേഞ്ഞിപ്പലത്ത് സ്വകാര്യബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക്‌


മലപ്പുറം: തേഞ്ഞിപ്പലത്തിനടുത്ത് സ്വകാര്യബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പരിക്കേറ്റവരില്‍ ഏറെയും. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

പരിക്കേറ്റവരെ സ്വകാര്യആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഹൗസ് സര്‍ജന്മാരുടെ സൂചനാ സമരം തുടങ്ങി


കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍മാരുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. സ്റ്റൈപ്പന്റ് കൂട്ടുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

ലേബര്‍ റൂം, അത്യാഹിത വിഭാഗം എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നാളെ രാവിലെ എട്ടുമണിവരെയാണ് സൂചനാ സമരം എന്ന് ഹൗസ് സര്‍ജന്‍മാരുടെ സംഘടന അറിയിച്ചു.


മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ വിമാനസര്‍വീസ് തടസ്സപ്പെട്ടു


ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് മൂലം തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ദിരാ ഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഒന്‍പത് സര്‍വീസുകള്‍ റദ്ദാക്കി. ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 18 സര്‍വീസുകള്‍ താമസിക്കും.

ജയ്പൂര്‍, ബാംഗ്ലൂര്‍, ശ്രീനഗര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, മുംബൈ സര്‍വീസുകളാണ് റദ്ദാക്കിയത്.

50 മീറ്റര്‍ ദുരം മാത്രമേ റണ്‍വേയില്‍ കാണാന്‍ കഴിയുന്നുള്ളു. സര്‍വീസ് നടത്താന്‍ വേണ്ട കുറഞ്ഞ റണ്‍വേ വിസിബിലിറ്റി റേഞ്ച് 100 മീറ്ററാണ്.

ഇന്നലെ കനത്ത മഞ്ഞ് മൂലം 200 വിമാനസര്‍വീസുകള്‍ താമസിക്കുകയും 19 എണ്ണം റദ്ദാക്കുകയും ചെയ്തിരുന്നു.


കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി


ബാംഗ്ലൂര്‍: കര്‍ണാടക ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. എട്ട് നിയമസഭാ സീറ്റുകളിലേക്കാണ് ഡിസംബര്‍ 27ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

13 ദശലക്ഷം വോട്ടര്‍മാരില്‍ 74 ശതമാനം പേരും വോട്ട് ചെയ്തിരുന്നു.

ബി.ജെ.പി, കോണ്‍ഗ്രസ്, ജനതാദള്‍-എസ് എന്നിവര്‍ തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. നിരവധി സ്വതന്ത്രരും മത്സരിച്ചിരുന്നു.


കോയമ്പത്തൂരില്‍ വാഹനാപകടം: 4 മലയാളികള്‍ മരിച്ചു


കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാലു മലയാളികള്‍ മരിച്ചു.

തൃശൂര്‍ വാടാനപ്പിള്ളി സ്വദേശികളായ ഷഫീര്‍, ഷമീര്‍, ഹര്‍ഷാദ്, ഹാദിക് എന്നിവരാണ് തല്‍ക്ഷണം മരിച്ചത്.

പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അപകടം.

നിയന്ത്രണം വിട്ട ലോറി കാറിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരെല്ലാം കാര്‍ യാത്രക്കാരാണ്.