Tuesday, February 05, 2008

വിവ പുറത്തേക്ക്‌


കോഴിക്കോട്‌: സ്വന്തം തട്ടകത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടും തോല്‍വി വാങ്ങിയ വിവാ കേരള ഐ ലീഗ്‌ ഫുട്‌ബോളില്‍നിന്ന്‌ തരംതാഴ്‌ത്തപ്പെടുമെന്ന്‌ ഏറെക്കുറെ ഉറപ്പായി. ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ഒഡാഫെ ഒക്കോലിയുടെ ഇരട്ടഗോളിന്റെ പിന്‍ബലത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ്‌ ഗോവന്‍ ടീം വിവയുടെ കഥ കഴിച്ചത്‌.


മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ "മിനുക്ക്‌'


മുംബൈ: ഡോക്യുമെന്ററി "സ്വ അനിമേഷന്‍ ചിത്രങ്ങളുടെ പത്താമത്‌ മുംബൈ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ (മിഫ്‌) തിങ്കളാഴ്‌ച എം.ആര്‍. രാജന്‍ സംവിധാനം ചെയ്‌ത "മിനുക്ക്‌' പ്രദര്‍ശിപ്പിച്ചു. അന്താരാഷ്‌ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ഡോക്യുമെന്റി കഥകളി നടനായ കോട്ടയ്‌ക്കല്‍ ശിവരാമന്റെ കലാജീവിതമാണ്‌ വെളിപ്പെടുത്തുന്നത്‌.....


"കല്‍ക്കട്ട ന്യൂസ്‌' യാഥാര്‍ഥ്യത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന ചിത്രം- ബ്ലസ്സി


കോഴിക്കോട്‌: യാഥാര്‍ഥ്യത്തോട്‌ ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണ്‌ "കല്‍ക്കട്ട ന്യൂസ്‌' എന്ന്‌ സംവിധായകന്‍ ബ്ലസ്സി. കോഴിക്കോട്‌ പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ""കുടുംബകഥയില്‍ മാത്രം ഒതുങ്ങാതെ ജീവിതത്തിന്റെ പലതലങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌.


ഫിലിംസ്‌ ഡിവിഷനില്‍ "ബിഹൈന്‍ഡ്‌ ദ ഫ്രെയിംസ്‌' പ്രദര്‍ശനം തുടങ്ങി


മുംബൈ: ഫിലിംസ്‌ ഡിവിഷനില്‍ ഫോട്ടോ നിര്‍മാണ ഉപകരണങ്ങളുടെ പ്രദര്‍ശനമായ ബിഹൈന്‍ഡ്‌ ഫ്രെയിംസ്‌ എന്ന പ്രദര്‍ശനം പ്രശസ്‌ത സംവിധായകന്‍ ഗോവിന്ദ്‌ നിഹലാനി ഉദ്‌ഘാടനം ചെയ്‌തു. ചലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ പ്രദര്‍ശനമാണ്‌ നടക്കുന്നത്‌.


രാഷ്ട്രീയ പ്രവേശനം ഉടന്‍ ഇല്ലെന്ന്‌ ചിരഞ്‌ജീവി


രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച്‌ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ചര്‍ച്ചകള്‍ക്കുശേഷമേ ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുകയുള്ളൂവെന്നും തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്‌ജീവി പ്രസ്‌താവിച്ചു. ചിരഞ്‌ജീവി രാഷ്ട്രീയത്തിലിറങ്ങണമെന്നും മുഖ്യമന്ത്രിയാവണമെന്നും ആഗ്രഹിച്ച്‌ നിരാശനായ ഒരു ആരാധകന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ്‌ മെഗാസ്റ്റാര്‍ ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയത്‌.....


അലങ്കാര മത്സ്യ കയറ്റുമതിക്ക്‌ അമേരിക്കന്‍ കമ്പനികള്‍ക്ക്‌ താത്‌പര്യം


കൊച്ചി: കേരളത്തില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ അലങ്കാര മത്സ്യം നേരിട്ട്‌ കയറ്റുമതി ചെയ്യാന്‍ കൊച്ചിയില്‍ നടന്ന അലങ്കാര മത്സ്യ വ്യാപാരി-ഉപഭോക്‌തൃ മേളയില്‍ അമേരിക്കന്‍ കമ്പനികള്‍ താത്‌പര്യം പ്രകടിപ്പിച്ചു. ഇതിനായി ഏപ്രിലില്‍ വീണ്ടും കേരളം സന്ദര്‍ശിക്കുമെന്ന്‌ കമ്പനികള്‍ അറിയിച്ചതായി ഫിഷറീസ്‌ മന്ത്രിയുടെ ഉപദേഷ്ടാവ്‌ മധുസൂദനക്കുറുപ്പ്‌ പറഞ്ഞു.....


സെന്‍സെക്‌സ്‌ 418 പോയിന്റ്‌ കുതിച്ചു


മുംബൈ: ഏഷ്യന്‍ വിപണികളിലെ ഉണര്‍വ്‌ ഇന്ത്യന്‍ ഓഹരി വിപണിക്ക്‌ കുതിപ്പേകി. സെന്‍സെക്‌സ്‌ 417.74 പോയിന്റ്‌ ഉയര്‍ന്ന്‌ 18,660.32-ല്‍ ക്ലോസ്‌ ചെയ്‌തു. രണ്ടാഴ്‌ചയ്‌ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്‌. ക്ലോസിങ്ങിനു മുമ്പ്‌ 18,895.34-നും 18,439.33-നുമിടയില്‍ നീങ്ങി.നിഫ്‌റ്റി 146.


വ്യാപാരമേളകള്‍ക്ക്‌ സ്ഥിരം സംവിധാനം വരുന്നു


തിരുവനന്തപുരം: കേരളത്തില്‍ വ്യാപാരമേളകളെ പ്രോത്സാഹിപ്പിക്കുന്നതിന്‌ സ്ഥിരം സംവിധാനമെന്ന നിലയില്‍ ഫെസ്റ്റിവെല്‍ അതോറിട്ടി രൂപവത്‌കരിക്കുമെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്‌നന്‍ പറഞ്ഞു. ദുബായ്‌ ഷോപ്പിങ്‌ ഫെസ്റ്റിവെലിന്റെ മലയാളത്തില്‍ തയ്യാറാക്കിയ ഔദ്യോഗിക ഗൈഡിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.....


Monday, February 04, 2008

ശ്രീലങ്കയില്‍ സ്‌ഫോടനങ്ങള്‍: 14 മരണം


കൊളംബോ: ശ്രീലങ്കയില്‍ നടന്ന രണ്ട്‌ വ്യത്യസ്‌ത സ്‌ഫോടനങ്ങളില്‍ 14 പേര്‍ മരിച്ചു. രാജ്യത്തിന്റെ 60 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ്‌ സ്‌ഫോടനങ്ങള്‍ നടന്നത്‌.തലസ്ഥാനമായ കൊളംബോയ്‌ക്ക്‌ അടുത്തുള്ള അനുരാധപുരയില്‍ ബസ്സിലുണ്ടായ സ്‌ഫോടനത്തിലാണ്‌ 13 പേര്‍ മരിച്ചത്‌.....


എയ്‌ഡഡ്‌ സ്‌കൂള്‍ നിയമനം പി.എസ്‌.സിക്ക്‌ വിടില്ല


ല്‍പരിഷ്‌കരണ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവിവാദ വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ട്‌ കെ.ഇ.ആര്‍ പരിഷ്‌കരണ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട്‌ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയ്‌ക്ക്‌ സമര്‍പ്പിച്ചു. എയ്‌ഡഡ്‌ സ്‌കൂളിലെ അധ്യാപക നിയമനം പി.എസ്‌.സിക്ക്‌ വിടണമെന്നുള്ള നിര്‍ദ്ദേശമാണ്‌ പ്രധാനമായും ഒഴിവാക്കിയത്‌.


ഐ ലീഗ്‌ ഫുട്‌ബോള്‍: ചര്‍ച്ചിലിന്‌ വിജയം


കോഴിക്കോട്‌: ദേശീയ ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ വിവ കേരളയെ തോല്‍പ്പിച്ചു. 3-1 നാണ്‌ വിവ പരാജയപ്പെട്ടത്‌. ചര്‍ച്ചില്‍ ബ്രദേഴ്‌സിനുവേണ്ടി ഒഡാഫെ രണ്ടും എംബയോ ഇയാമി ഒന്നും ഗോളുകള്‍ നേടി. വിവ കേരളയ്‌ക്കുവേണ്ടി സലിലാണ്‌ ഗോള്‍ മടക്കിയത്‌.


418 പോയിന്റ്‌ ഉയര്‍ച്ചയോടെ സെന്‍സെക്‌സ്‌ അവസാനിച്ചു


മുംബൈ: സെന്‍സെക്‌സിലും ദേശീയ സൂചികയായ നിഫ്‌റ്റിയിലും ഇന്ന്‌ മുന്നേറ്റം ദൃശ്യമായി. വ്യാപാരം തുടങ്ങിയ ഉടന്‍തന്നെ സെന്‍സെക്‌സ്‌ 259 പോയിന്റ്‌ വര്‍ധിച്ചു. നിഫ്‌റ്റിയില്‍ 108 പോയിന്റ്‌ വര്‍ധനവുണ്ടായി.417.74 പോയിന്റ്‌ ഉയര്‍ന്ന്‌ 18,660.32 ല്‍ ആണ്‌ സെന്‍സെക്‌സ്‌ അവസാനിച്ചത്‌.


ഡല്‍ഹിയില്‍ എഞ്ചിനീയര്‍ മരിച്ചനിലയില്‍


ന്യൂഡല്‍ഹി: കാറിനുള്ളില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറെ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. ആകാശ്‌ സക്‌സേനയാണ്‌ മരിച്ചത്‌. പൂട്ടിയിരുന്ന കാറിനുള്ളിലാണ്‌ മൃതദേഹം കിടന്നത്‌. മോഷണശ്രമത്തിനിടയില്‍ കൊലപാതകം നടത്തിയതാണെന്ന്‌ ആദ്യം സംശയം ഉണ്ടായിരുന്നു. എന്നാല്‍ വിലപിടിപ്പുള്ള സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ ആസൂത്രണം ചെയ്‌ത കൊലയാണെന്ന നിഗമനത്തില്‍ പോലീസെത്തി.....


റാഗിംഗ്‌ കേസില്‍ പത്തുപേര്‍ അറസ്റ്റില്‍


ഷൊറണൂര്‍: കുളപ്പുള്ളിയിലെ സ്വകാര്യ കോളേജില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട്‌ പത്തുപേരെ ഷൊറണൂര്‍ ഡി.വൈ.എസ്‌.പി സി.കെ രാമചന്ദ്രന്‍ അറസ്റ്റുചെയ്‌തു. മുതിര്‍ന്ന വിദ്യാര്‍ത്ഥികളായ പ്രണവ്‌, സുഭാഷ്‌, താജുദ്ദീന്‍, യാസിം, ആഷിദ്‌, പ്രഷീദ്‌, അജ്‌മല്‍, മുഹമ്മദ്‌ ഷൈന്‍, മുഹമ്മദ്‌ റിയാസ്‌, നവീന്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌.


ഡോക്ടര്‍മാരുടെ ശമ്പളം: സമിതിയെ നിയോഗിക്കാനാവില്ല


കൊച്ചി: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കരണത്തിന്‌ പ്രത്യേക സമിതി രൂപവത്‌ക്കരിക്കാന്‍ തയ്യാറല്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ സര്‍ക്കാരാണെന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌.


ട്രാക്ടറും പിക്കപ്പ്‌ വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു


മലപ്പുറം: കല്‍പ്പകഞ്ചേരിക്കടുത്ത്‌ പിക്കപ്പ്‌ വാനും ട്രാക്ടറും കൂട്ടിയിടിച്ച്‌ ട്രാക്ടര്‍ ഡ്രൈവര്‍ മരിച്ചു. പൊന്‍മുണ്ടം സ്വദേശി അബ്ദുല്ലയുടെ മകന്‍ സിദ്ദീഖ്‌(37) ആണ്‌ മരിച്ചത്‌. മൂന്നുപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പിക്കപ്പ്‌ വാനുമായി കൂട്ടിയിടിച്ച ട്രാക്ടര്‍ കിണറ്റിലേയ്‌ക്ക്‌ മറിയുകയായിരുന്നു.


അഹമ്മദാബാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം കണ്ടെത്തി


അഹമ്മദാബാദ്‌: അഹമ്മദാബാദ്‌ റെയില്‍വേ സ്‌റ്റേഷന്‌ സമീപമുള്ള ഹോട്ടല്‍ കെട്ടിടം തകര്‍ന്ന്‌ മരിച്ച മലയാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ആറന്മുള സ്വദേശി സുഭാഷ്‌ ബാബുവിന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. റയില്‍വേ റിക്രൂട്ട്‌മെന്റ്‌ പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളാണ്‌ അപകടത്തില്‍ മരിച്ചവരേറെയും.


യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു


കൊച്ചി: എച്ച്‌.എം.ടി ഭൂമിയിടപാട്‌ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കളമശേരിയില്‍ റോഡ്‌ ഉപരോധിച്ചു.


നൈജീരിയയില്‍ ഏറ്റുമുട്ടലില്‍ 11 പേര്‍ മരിച്ചു


ലാഗോസ്‌: നൈജീരിയയില്‍ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ മരിച്ചു. ഇവരില്‍ മൂന്ന്‌ സൈനികരും എട്ട്‌ തീവ്രവാദികളും ഉള്‍പ്പെടുന്നു. നൈജീരിയയുടെ തെക്കന്‍ സംസ്ഥാനമായ ബയെല്‍സയില്‍ റോയല്‍ ഡച്ച്‌ ഷൈല്ലിന്‌ സമീപമാണ്‌ ഏറ്റുമുട്ടലുണ്ടായത്‌.


ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവെയ്‌ക്കണം: ചെന്നിത്തല


തിരുവനന്തപുരം: എച്ച്‌.എം.ടി ഭൂമിയിടപാടുമായി ബന്ധപ്പെട്ട്‌ ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവെയ്‌ക്കണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക്‌ പീലാത്തോസിനെപ്പോലെ കൈകഴുകിയൊഴിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


സര്‍ക്കാരിന്റെ മദ്യനയം അപലപനീയം: ആര്‍ച്ച്‌ ബിഷപ്പ്‌


തിരുവനന്തപുരം: കള്ള്‌ ഷാപ്പുകളുടെ ദൂരപരിധി കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസപാക്യം പറഞ്ഞു. ചാരായ നിരോധനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കെ.സി.ബി.സി കൊച്ചിയില്‍ കൂട്ട ഉപവാസം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


സെര്‍ബിയയില്‍ ബോറിസ്‌ ടാഡി വീണ്ടും അധികാരത്തില്‍


ബെല്‍ഗ്രേഡ്‌: സെര്‍ബിയയില്‍ പ്രസിഡന്റ്‌ ബോറിസ്‌ ടാഡി അധികാരം നിലനിര്‍ത്തി. തീവ്രദേശീയവാദിയും റഷ്യന്‍ പക്ഷപാതിയുമായ ടോമിസ്ലാവ്‌ നിക്കോളിക്കായിരുന്നു പ്രധാന എതിരാളി. 50 ശതമാനത്തിലധികം വോട്ടുനേടിയാണ്‌ ടാഡി വിജയം നേടിയത്‌. ആദ്യഘട്ടത്തില്‍ നിക്കോളിക്കിന്‌ 40 ശതമാനവും ടാഡിക്കിന്‌ 35 ശതമാനവും വോട്ടാണ്‌ കിട്ടിയിരുന്നത്‌.....


പാകിസ്‌താനില്‍ സൈനിക ആസ്ഥാനത്ത്‌ സ്‌ഫോടനം: എട്ട്‌ മരണം


ഇസ്ലാമാബാദ്‌: പാകിസ്‌താനില്‍ സൈനിക ആസ്ഥാനത്തിന്‌ സമീപമുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. മരണസംഖ്യ ഇനിയും കൂടാനാണ്‌ സാധ്യത. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന്‌ സമീപം പട്ടാളത്തിന്റെ ബസ്‌ പൊട്ടിത്തെറിച്ചാണ്‌ അപകടമുണ്ടായത്‌.


മധുക്കരയില്‍ തീവണ്ടിയിടിച്ച്‌ കാട്ടാനകള്‍ ചെരിഞ്ഞു


പാലക്കാട്‌: പോത്തന്നൂര്‍ മധുക്കരയില്‍ തീവണ്ടിയിടിച്ച്‌ മൂന്ന്‌ കാട്ടാനകള്‍ ചെരിഞ്ഞു. സിമന്റ്‌ ഫാക്ടറിക്ക്‌ സമീപം പുലര്‍ച്ചെ 1.30നാണ്‌ മധുക്കര വനമേഖലയിലെ കാട്ടാനകളെ തീവണ്ടിയിടിച്ചത്‌. അറ്റകുറ്റപ്പണിക്കുപോയ പാസഞ്ചര്‍ തീവണ്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. ഇതേതുടര്‍ന്ന്‌ പാലക്കാട്‌-കോയമ്പത്തൂര്‍ റൂട്ടില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട്‌ ഭാഗികമായി പുനസ്ഥാപിച്ചു.....


പാലക്കാട്‌-കോയമ്പത്തൂര്‍ റൂട്ടില്‍ പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി


പാലക്കാട്‌: കോയമ്പത്തൂര്‍-പാലക്കാട്‌ റൂട്ടില്‍ മൂന്ന്‌ പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. തീവണ്ടി തട്ടി കാട്ടാനകള്‍ ചെരിഞ്ഞതിനെതുടര്‍ന്ന്‌ ഗതാഗതം ഭാഗികമായി തടസപ്പെട്ടതിനാലാണ്‌ തീവണ്ടികള്‍ റദ്ദാക്കിയത്‌. മധുക്കര വനമേഖലയിലെ മൂന്ന്‌ കാട്ടാനകളാണ്‌ തീവണ്ടിതട്ടി ചെരിഞ്ഞത്‌.


റുവാന്‍ഡയില്‍ ഭൂചലനം: മരിച്ചവരുടെ എണ്ണം 30 ആയി


കിഗാലി: പടിഞ്ഞാറന്‍ റുവാന്‍ഡയിയും കോംഗോയിലും ഞായറാഴ്‌ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. 350 ഓളം പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. തീവ്രത ആറ്‌ രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ്‌ ഉണ്ടായത്‌. കോംഗോയിലെ ബകാവിന്റെ 20 കിലോമീറ്റര്‍ വടക്കാണ്‌ പ്രഭവകേന്ദ്രം.


12 മേഖലകളില്‍ക്കൂടി സേവനനികുതി വരുന്നു


ല്‍സ്വകാര്യ ആസ്‌പത്രികള്‍ക്കും അണ്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സേവനനികുതി വന്നേക്കുംന്യൂഡല്‍ഹി: രാജ്യത്തെ 12 സേവന മേഖലകള്‍ക്ക്‌ കൂടി സര്‍വീസ്‌ ടാക്‌സ്‌ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം.വരാനിരിക്കുന്ന ബജറ്റില്‍ ഇത്‌ പ്രഖ്യാപിച്ചേക്കും എന്നാണ്‌ സൂചന.ഒപ്പം സേവനനികുതി നിരക്ക്‌ 12 ശതമാനം മുതല്‍ 14 ശതമാനം വരെയായി വര്‍ധിച്ചേക്കുമെന്നും അറിയുന്നു.....


വിവാദഭൂമിയുടെ പോക്കുവരവ്‌ നിര്‍ദേശം വ്യവസായ വകുപ്പില്‍ നിന്ന്‌


തിരുവനന്തപുരം: കളമശ്ശേരിയിലെ വിവാദഭൂമി പോക്കുവരവ്‌ ചെയ്യാനുള്ള നിര്‍ദേശം എറണാകുളം ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയത്‌ വ്യവസായവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി. 2007 ജൂണ്‍ ആറിന്‌ വ്യവസായ വകുപ്പ്‌ മന്ത്രിയുടെ ചേംബറില്‍ റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ്‌ വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ നിര്‍ദേശം എറണാകുളം ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയത്‌.....


മലബാര്‍ സിമന്റ്‌സില്‍നിന്ന്‌ കാണാതായ സിമന്റ്‌ തമിഴ്‌നാട്ടില്‍നിന്ന്‌ പിടിച്ചു


വാളയാര്‍: മലബാര്‍ സിമന്റ്‌സില്‍നിന്ന്‌ കാണാതായ സിമന്റ്‌ തമിഴ്‌നാട്ടിലെ പോത്തനൂരിലുള്ള മലയാളിയുടെ സ്വകാര്യ ഗോഡൗണില്‍നിന്ന്‌ കണ്ടെത്തി. ഗ്രീന്‍ചാനല്‍ ടോക്കണ്‍ ഉപയോഗിച്ച്‌ സ്‌പിരിറ്റ്‌ കടത്തുന്നതിനുവേണ്ടി തമിഴ്‌നാട്ടിലേക്ക്‌ കടത്തിയ 200 ചാക്ക്‌ ഉള്‍പ്പെടെ 328 ചാക്ക്‌ സിമന്റാണ്‌ ശനിയാഴ്‌ച രാത്രി പിടിച്ചത്‌.


യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ മന്ത്രി പിടികൂടി


അരൂര്‍: ബസ്‌ യാത്രക്കാരിയായ വനിതാ കണ്ടക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഗതാഗത മന്ത്രി പിടികൂടി. എറണാകുളത്തു നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോകുകയായിരുന്ന മന്ത്രി മാത്യു ടി. തോമസ്‌ യാദൃച്ഛികമായാണ്‌ ബസ്സിലെ ബഹളം ശ്രദ്ധിച്ചത്‌. കുഴപ്പക്കാരനായ എഴുപുന്ന വാടയ്‌ക്കകത്ത്‌ സതീശനെ (25) കൈയോടെ പിടികൂടി അരൂര്‍ പോലീസിന്‌ കൈമാറി യാത്ര തുടരുകയും ചെയ്‌തു.....


ക്ഷീരകര്‍ഷകര്‍ക്ക്‌ ഗുണകരമാകുമെങ്കില്‍ പാല്‍വില കൂട്ടാം


എടപ്പാള്‍: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക്‌ ഗുണകരമാകുമെന്നുറപ്പുണ്ടെങ്കില്‍ പാല്‍വില കൂട്ടുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന്‌ മന്ത്രി സി.ദിവാകരന്‍ പറഞ്ഞു. വട്ടംകുളം പഞ്ചായത്തും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന മൃഗസംരക്ഷണ മേള-"ജീവനം2008' ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അഹമ്മദാബാദില്‍ ഹോട്ടല്‍ തകര്‍ന്ന്‌ 12പേര്‍ മരിച്ചു


മലയാളിയെ കാണാതായിഅഹമ്മദാബാദ്‌:അഹമ്മദാബാദ്‌ റെയില്‍വേസ്റ്റേഷന്‌ മുന്‍വശത്തുള്ള നാലുനില ഹോട്ടല്‍ കെട്ടിടം തകര്‍ന്ന്‌ 12പേര്‍ മരിച്ചു. ഞായറാഴ്‌ച രാവിലെ 9മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ടവര്‍ ഏറെയും അഹമ്മദാബാദില്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ പരീക്ഷയ്‌ക്ക്‌ പങ്കെടുക്കാന്‍ എത്തിയവരാണ്‌.


കര്‍ണാടകത്തില്‍ പിടിയിലായ തീവ്രവാദികള്‍ ഐ.ടി. കമ്പനികളെ ലക്ഷ്യമിട്ടു


ബാംഗ്ലൂര്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ണാടകയിലെ അമേരിക്കന്‍ ബന്ധമുള്ള ഐ.ടി. കമ്പനികളിലും സ്‌ഫോടന പരമ്പര സൃഷ്ടിക്കാന്‍ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പിടിയിലായ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നു. പാകിസ്‌താനില്‍ നിന്ന്‌ സ്‌ഫോടകവസ്‌തുവായ ആര്‍.ഡി.എക്‌സ്‌.


വിദേശ നിക്ഷേപം അനിവാര്യമെന്ന്‌ ബുദ്ധദേവ്‌ വീണ്ടും


കൊല്‍ക്കത്ത: സംസ്ഥാനത്തിന്റെ വികസനത്തിന്‌ വിദേശനിക്ഷേപം അനിവാര്യമാണെന്ന്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ ആവര്‍ത്തിച്ചു. അമേരിക്ക, ജപ്പാന്‍, ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്‌.


പക്ഷിപ്പനിക്കിടെ പശുക്കള്‍ ചത്തുവീണു; ബംഗാളില്‍ പരിഭ്രാന്തി


സിലിഗുഡി: പക്ഷിപ്പനി പടരുന്ന പശ്ചിമബംഗാളില്‍ ഏതാനും പശുക്കള്‍ക്കൂടി ചത്തു വീണത്‌ പരിഭ്രാന്തി പരത്തി. കാലികളുടെ മരണത്തിന്‌ കാരണം ആന്ത്രാക്‌സാണെന്ന്‌ അഭ്യൂഹമുണ്ടെങ്കിലും കൊടും തണുപ്പാകാം മരണത്തിന്‌ കാരണമെന്ന്‌ അധികൃതര്‍ വിശദീകരിച്ചു. സിലിഗുഡിയിലെ മാഠഭംഗയിലാണ്‌ പശുക്കള്‍ ചത്തത്‌.


കൊളംബോ റെയില്‍വേ സ്റ്റേഷനില്‍ വനിതാ ചാവേറാക്രമണം; ഒമ്പതുപേര്‍ മരിച്ചു


കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ഫോര്‍ട്ട്‌ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്‌ച വനിതാ ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒമ്പത്‌ സാധാരണക്കാര്‍ മരിച്ചു. നൂറോളം പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റ്‌ ആസ്‌പത്രിയില്‍ കഴിയുന്ന 12 പേരുടെ നില ഗുരുതരമാണ്‌.


വധിക്കാന്‍ ശ്രമിച്ചവരില്‍ ഉസാമയുടെ മകന്റെ സംഘവും-ആത്മകഥയില്‍ ബേനസീര്‍


ലണ്ടന്‍: അല്‍ ഖ്വെയ്‌ദ തലവന്‍ ഉസാമ ബിന്‍ലാദന്റെ പതിനാറുകാരന്‍ മകന്‍ നേതൃത്വം നല്‍കുന്നതുള്‍പ്പെടെയുള്ള നാലു സംഘങ്ങള്‍ ചാവേറാക്രമണത്തിലൂടെ തന്നെ വധിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന്‌ ബേനസീര്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട്‌. മരണാനന്തരം പുറത്തുവന്ന ആത്മകഥയിലാണ്‌ നാലു സംഘങ്ങളുടെ പേര്‌ ബേനസീര്‍ പരാമര്‍ശിച്ചിരിക്കുന്നത്‌.


റുവാന്‍ഡയില്‍ ഭൂചലനം: 23പേര്‍ മരിച്ചു


കിഗാലി: പടിഞ്ഞാറന്‍ റുവാന്‍ഡയില്‍ ഞായറാഴ്‌ചയുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ 23പേര്‍ മരിച്ചു. 250പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. തീവ്രത ആറ്‌ രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക്‌ ഒന്നരയോടെയാണ്‌ ഉണ്ടായത്‌. കോംഗോയിലെ ബകാവിന്റെ 20 കിലോമീറ്റര്‍ വടക്കാണ്‌ പ്രഭവകേന്ദ്രം.


ആവേശംമഴ നനഞ്ഞു


ബ്രിസ്‌ബേന്‍: മഴയും മഴനിയമവും കയറിയിറങ്ങിയ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും രണ്ടുപോയന്റുവീതം ദാനം ചെയ്‌ത്‌ ഉപേക്ഷിക്കപ്പെട്ടു. ജയിക്കാനുള്ള റണ്‍സ്‌ സ്‌കോര്‍ ചെയ്യാനാകാത്ത ഇന്ത്യയ്‌ക്കും മഴനിയമം വലുതാക്കിയ വിജയലക്ഷ്യം തട്ടിത്തടഞ്ഞ്‌ പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്കും കളി ഉപേക്ഷിക്കപ്പെട്ടത്‌ ഒരുപോലെ ആശ്വാസം പകര്‍ന്നു.....


വിവയ്‌ക്ക്‌ ജയിച്ചേ തീരൂ


കോഴിക്കോട്‌: ദേശീയ ഐ ലീഗില്‍ തിങ്കളാഴ്‌ച കോഴിക്കോട്ട്‌ നടക്കുന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ - വിവ കേരള മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്‌. കിരീടം തേടിയാണ്‌ ചര്‍ച്ചിലിന്റെ യാത്രയെങ്കില്‍ വിവയുടേത്‌ പിടിച്ചുനില്‍പ്പിന്റെ പോരാട്ടമാണ്‌.ചാമ്പ്യന്‍പട്ടം നേടാന്‍ ഇനിയുള്ള മൂന്നു മത്സരങ്ങളിലും ചര്‍ച്ചിലിനു തോല്‍ക്കാതിരിക്കണം.


സമനിലയുമായി മാഞ്ചസ്റ്റര്‍ രക്ഷപ്പെട്ടു


ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ തോല്‍വിയില്‍ നിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ടെങ്കിലും പോയന്റ്‌ നിലയില്‍ രണ്ടാമതായി. ടോട്ടനത്തിനെതിരെ ഇഞ്ച്വറി ടൈമിലെ നാലാം മിനിറ്റില്‍ അര്‍ജന്റീനാ താരം കാര്‍ലോസ്‌ ടെവസ്‌ നേടിയ ഗോളിലാണ്‌ മാഞ്ചസ്റ്റര്‍ സമനില നേടിയത്‌ (1-1).


അമേരിക്കക്കാരെ ക്രിക്കറ്റ്‌ പഠിപ്പിക്കാന്‍ മൊറാനും ഗിരീഷും


ചെന്നൈ: അമേരിക്കക്കാരനെ ക്രിക്കറ്റ്‌ പഠിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഗ്രെഗ്‌ മൊറാന്‍. കൂട്ടിന്‌ ഒരു മലയാളി യുവാവും. തൃശ്ശൂര്‍ സ്വദേശിയായ ഗിരീഷ്‌ ചെറുശ്ശേരി. ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തെ സുഹൃദ്‌ബന്ധമേ ഉള്ളൂവെങ്കിലും ഗ്രെഗ്‌മൊറാന്റെ ക്രിക്കറ്റ്‌ പ്രചാരണ ദൗത്യത്തിന്‌ ശക്തിപകര്‍ന്നു കൊണ്ട്‌ ഗിരീഷ്‌ ഒപ്പമുണ്ട്‌.


മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക്‌ തുടക്കമായി


മുംബൈ: ഡോക്യുമെന്ററി "സ്വ ആനിമേഷന്‍ ചിത്രങ്ങളുടെ പത്താമത്‌ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക്‌ ഞായാറാഴ്‌ച മുംബൈയില്‍ തുടക്കമായി. നരിമാന്‍പോയന്റിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഫെര്‍ഫോമിങ്ങ്‌ ആര്‍ട്‌സിലെ ടാറ്റാ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ്‌ നിലവിളക്കുകൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു.....


മൗലികതയില്ലാത്ത ചിത്രങ്ങള്‍ സ്വീകരിക്കില്ല-യാന ഗുപ്‌ത


മൗലികവും വെല്ലുവിളിയുയര്‍ത്തുന്നതുമായ ചിത്രങ്ങളില്‍ മാത്രമേ സഹകരിക്കുകയുള്ളൂവെന്ന്‌ ബോളിവുഡിന്റെ ഐറ്റം ഡാന്‍സര്‍ യാന ഗുപ്‌ത. ""നല്ല സിനിമകള്‍ വന്നാലേ ഞാന്‍ ബോളിവുഡില്‍ അഭിനയിക്കുകയുള്ളൂ. ഹോളിവുഡിന്റെ പകര്‍പ്പുമാത്രമായ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ എനിക്കു താത്‌പര്യമില്ല.


ടിപ്പുവിനെക്കുറിച്ച്‌ സിനിമ


സംവിധായകനാവാന്‍ ഗിരീഷ്‌ കര്‍ണാടിന്‌ ക്ഷണംബാംഗ്ലൂര്‍: "മൈസൂര്‍സിംഹ'മെന്ന്‌ വിശേഷിപ്പിക്കുന്ന ടിപ്പുസുല്‍ത്താനെക്കുറിച്ച്‌ കന്നഡത്തില്‍ സിനിമ വരുന്നു. സംവിധായകനാവാന്‍ ഗിരീഷ്‌ കര്‍ണാടിന്‌ ക്ഷണം. പ്രമുഖ കന്നഡ ചലച്ചിത്ര പ്രവര്‍ത്തകന്‍ അഗ്നിശ്രീധറാണ്‌ ടിപ്പുവിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്‌.


ജൂഹി ചൗളയുടെ തന്ത്രങ്ങള്‍


"ഭൂത്‌നാഥ്‌' എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ തിരശ്ശീലയില്‍ ജൂഹി ചൗള വീണ്ടുമെത്തുന്നു. എന്നാല്‍ ഇതിനെ ഒരു "മടക്കവരവ്‌' എന്നു വിശേഷിപ്പിക്കാന്‍ ബോളിവുഡ്‌ സുന്ദരിയ്‌ക്ക്‌ താത്‌പര്യമില്ല. ""ഒരു മടക്കവരവ്‌ നടത്താന്‍ ഞാന്‍ എവിടെയും പോയിട്ടില്ല. ഞന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ട്‌.....


ജില്ലതോറും അന്തര്‍ദേശീയ വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കും - മന്ത്രി തോമസ്‌ ഐസക്‌


കൊച്ചി: എല്ലാ വര്‍ഷവും സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ഗ്രാന്റ്‌ കേരള ഷോപ്പിങ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി ജില്ലതോറും അന്തര്‍ദേശീയ നിലവാരത്തിലുള്ള വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ പറഞ്ഞു. ഈ വര്‍ഷത്തെ ഷോപ്പിങ്‌ ഫെസ്റ്റിവലിന്റെ സമാപനച്ചടങ്ങില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


വില താഴ്‌ത്തുന്ന പുതുബൈക്കുകള്‍


വാഹനലോകംആര്‍.ജെ.വിഷ്‌നു ഇന്ത്യയില്‍ പലതരം മത്സരങ്ങള്‍ക്ക്‌ ഇനി നമുക്ക്‌ സാക്ഷ്യം വഹിക്കേണ്ടി വരും. വാഹന കമ്പനികള്‍ ഏറ്റുമുട്ടുന്നത്‌ മികവിന്റെയും മൈലേജിന്റെയും തലങ്ങള്‍ വിട്ട്‌ വിലയുടെ താരതമ്യത്തിലേക്കു വളരും എന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇപ്പോഴേ ലഭ്യമാണ്‌. കാറുകളില്‍ ടാറ്റ നാനോയിലൂടെ എതിരാളികളുടെ കണ്ണ്‌ തള്ളിച്ചിട്ട്‌ കുറച്ചു ദിവസമല്ലേ ആയുള്ളു.....


ഹൃദ്രോഗനിരക്ക്‌ കുറയ്‌ക്കാന്‍ കൂട്ടായ ശ്രമം വേണമെന്ന്‌ ശില്‌പശാല


തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഹൃദ്രോഗ നിരക്ക്‌ കുറയ്‌ക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ വേണമെന്ന്‌ അനന്തപുരി ഹോസ്‌പിറ്റല്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്യൂട്ട്‌ സംഘടിപ്പിച്ച ഹൃദ്രോഗ വിദഗ്‌ദ്ധ രുടെ ശില്‌പശാല നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍-സ്വകാര്യ ആസ്‌പത്രികളെ കൂട്ടിയിണക്കുന്ന "ഹാര്‍ട്ട്‌ അറ്റാക്ക്‌ സെന്റര്‍' എന്ന ആശയമാണ്‌ വിദഗ്‌ദ്ധ ര്‍ മുന്നോട്ടുവെച്ചത്‌.....


ബാങ്കുകളുടെ ലയനം ഉപേക്ഷിക്കണം


തിരുവനന്തപുരം: ബാങ്കുകളുടെ ലയനം ഉപേക്ഷിക്കണമെന്ന്‌ എസ്‌.ബി.ഐ. ഓഫീസേഴ്‌സ്‌ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഔട്ട്‌ സോഴ്‌സിങ്‌ ജോലികള്‍ അവസാനിപ്പിക്കുക, സേവന വേതന കരാര്‍ പുതുക്കുക, ആശ്രിത നിയമനം നടപ്പിലാക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ്‌ വി.