Sunday, August 05, 2007

ആറന്മുള വള്ളംകളി അംബികാസോണി ഉദ്‌ഘാടനം ചെയ്യും


കോഴഞ്ചേരി: ആറന്മുള ഉത്രട്ടാതി വള്ളംകളി ആഗസ്‌ത്‌ 30 ന്‌ 1 ന്‌ കേന്ദ്ര ടൂറിസം മന്ത്രി അംബികാസോണി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്‌നന്‍ അധ്യക്ഷത വഹിക്കും. വര്‍ണ്ണശബളമായ ജലഘോഷയാത്രയോടുകൂടിയാണ്‌ വള്ളംകളി ആരംഭിക്കുന്നത്‌. ജലസേചന മന്ത്രി എന്‍.


ഏകകക്ഷി ഭരണത്തിന്‌ നീക്കം - ആര്‍.എസ്‌.പി.


ല്‍പ്രധാനപ്പെട്ട പല കാര്യങ്ങളും ഘടകകക്ഷികളുമായി കൂടിയാലോചിക്കുന്നില്ലല്‍കോടികള്‍ സംഭാവന സ്വീകരിക്കുന്ന രീതി ശരിയല്ലതിരുവനന്തപുരം: എല്‍.ഡി.എഫ്‌. ഭരണം ഏകകക്ഷി ഭരണത്തിലേയ്‌ക്ക്‌ നീങ്ങുന്നുവെന്നും പ്രധാനപ്പെട്ട പല കാര്യങ്ങളും ഘടകകക്ഷികളുമായി കൂടിയാലോചിക്കുന്നില്ലെന്നും ആര്‍.


പാര്‍ട്ടിയിലെ തര്‍ക്കം ചാനലിലേക്ക്‌ വലിച്ചിഴച്ചത്‌ അനുചിതം - പി. ഗോവിന്ദപ്പിള്ള


പാലക്കാട്‌: പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ ഉള്ളില്‍ത്തന്നെ പരിഹരിക്കാതെ പാര്‍ട്ടി ചാനലിലേക്കു കൊണ്ടുപോയത്‌ ഒഴിവാക്കാമായിരുന്നുവെന്ന്‌ കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികന്‍ പി. ഗോവിന്ദപ്പിള്ള. കൈരളി ചാനല്‍ സംപ്രേഷണംചെയ്‌ത ഫാരിസ്‌ അബുബക്കറിന്‍െറ അഭിമുഖത്തില്‍ മുഖ്യമന്ത്രിക്കെതിരെയുണ്ടായ ആരോപണത്തെക്കുറിച്ച്‌ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.


ദീപിക ഓഹരി : ഫാരിസിനുവേണ്ടി ഫാ.റോബിന്‍ രംഗത്ത്‌


ല്‍ഹാജരാക്കിയത്‌ വ്യാജരേഖയെന്ന്‌ മുന്‍ എംഡില്‍ഫ്രാന്‍സിസ്‌ ക്ലീറ്റസ്‌ സ്വയം രാജിവെച്ചു -ദീപിക എംഡില്‍യഥാര്‍ത്ഥ രാജിക്കത്ത്‌ ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നു -ഫ്രാന്‍സിസ്‌കൊച്ചി: ദീപിക ഓഹരി വാഗ്‌ദാനം ചെയ്‌ത്‌ ഫാരിസ്‌ വഞ്ചിച്ചതായുള്ള മുന്‍ എംഡി ഫ്രാന്‍സിസ്‌ ക്ലീറ്റസിന്‍െറ ആരോപണം വസ്‌തുതാവിരുദ്ധമെന്ന്‌ ദീപിക എംഡി ഫാ.


ഉമ്മന്‍ചാണ്ടിയുടെ ഉപവാസസമരത്തിന്‌ ആവേശകരമായ സമാപ്‌തി


തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്നാരോപിച്ച്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റിന്‌ മുന്നില്‍ നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസസമരത്തിന്‌ ആവേശകരമായ അന്ത്യം. പ്രതിപക്ഷ നേതാവിന്‌ പിന്തുണയുമായി വെള്ളിയാഴ്‌ച രാത്രി വൈകിയും സമരപ്പന്തലിലേക്ക്‌ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.


വിഭാഗീയത രൂക്ഷം;പി.ബി. നടപടി ഉറപ്പ്‌


ന്യൂഡല്‍ഹി: കേരളത്തില്‍ സി.പി.എമ്മിലെ വിഭാഗീയത കൈരളി ടി.വി.യിലെ വിവാദ അഭിമുഖത്തെ തുടര്‍ന്ന്‌ പുതിയ വഴിത്തിരിവിലെത്തി നില്‍ക്കെ, ശക്തമായ കേന്ദ്ര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പായി. അടുത്ത ആഴ്‌ച നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌, സംസ്ഥാന സമിതി യോഗങ്ങളില്‍ കേന്ദ്രനേതൃത്വത്തിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്ന ഇടപെടല്‍ ഒരു വഴിത്തിരിവായേക്കും.....


ആണവ കരാര്‍ പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണം-ബി.ജെ.പി.


ന്യൂഡല്‍ഹി: സൈനികേതര ആണവ സഹകരണം സംബന്ധിച്ച ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ അംഗീകരിക്കാനാവില്ലെന്ന്‌ ബി.ജെ.പി വ്യക്തമാക്കി. ഇന്ത്യയുടെ ആണവ പരമാധികാരത്തിനും വിദേശബന്ധങ്ങളിലുള്ള സ്വാതന്ത്രത്തിനും നേരെയുള്ള ആക്രമണമാണ്‌ ആണവക്കരാറെന്നു പറഞ്ഞ ബി.ജെ.പി. കരാര്‍ പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപവത്‌കരിക്കണമെന്നും ആവശ്യപ്പെട്ടു.....


ഗാന്ധിജി കിടന്ന ജയിലില്‍ ഗാന്ധിമാര്‍ഗം പിന്തുടരാന്‍ സഞ്‌ജയ്‌ദത്തിന്‌ ആഗ്രഹം


പുണെ: മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട ആയുധമിടപാട്‌ കേസില്‍ ആറുവര്‍ഷം കഠിനതടവിന്‌ ശിക്ഷിക്കപ്പെട്ട്‌ പുണെയിലെ യര്‍വാദ ജയിലില്‍ കഴിയുന്ന നടന്‍ സഞ്‌ജയ്‌ദത്ത്‌ ജയിലില്‍ ഗാന്ധിമാര്‍ഗം പിന്തുടരാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി. "ലഗേ രഹോ മുന്നാഭായി' എന്നസിനിമയില്‍ ഗാന്ധിജിയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊള്ളുന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്‌ജയ്‌ദത്തിന്‌ യഥാര്‍ഥ ജീവിതത്തിലും അതേരീതി പിന്തുടരാനുള്ള അവസരമാണ്‌ കൈവന്നിരിക്കുന്നത്‌.....


ഇനി നീതി വീട്ടുപടിക്കല്‍; സഞ്ചരിക്കുന്ന കോടതി പ്രവര്‍ത്തനം തുടങ്ങി


പുന്‍ഹാന(ഹരിയാണ): നീതി തേടി കോടതിയില്‍ പോകാന്‍ കഴിവില്ലാത്തവര്‍ക്കായി കോടതി വീട്ടുപടിക്കലെത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന കോടതി സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്‌നന്‍ ഉദ്‌ഘാടനം ചെയ്‌തു. ഹരിയാണയിലെ മെവാത്‌ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയ മൊബൈല്‍ കോടതിയുടെ ലക്ഷ്യം പ്രദേശത്തെ പാവപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നീതി ഉറപ്പാക്കുകയാണ്‌.....


റബ്ബര്‍ സ്റ്റാമ്പ്‌ ആവില്ലെന്ന്‌ പ്രതിഭ വീണ്ടും


ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത പദവിയില്‍ താനൊരു രാഷ്ട്രീയസാന്നിധ്യം തന്നെയായിരിക്കുമെന്നും ആരുടെയും റബ്ബര്‍ സ്റ്റാമ്പാവില്ലെന്നും രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ആവര്‍ത്തിച്ചു. "ഔട്ട്‌ലുക്ക്‌' വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ്‌ അവരിതു പറഞ്ഞത്‌. നേരത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോഴും പാട്ടീല്‍ ഇങ്ങനെ പറഞ്ഞിരുന്നു.....


ഇന്ത്യ-യു.എസ്‌. ആണവകരാര്‍ കോണ്‍ഗ്രസ്സില്‍ വന്‍പിന്തുണ കിട്ടുമെന്ന്‌ ബുഷ്‌ ഭരണകൂടത്തിന്‌ പ്രതീക്ഷ


വാഷിങ്‌ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ സിവിലിയന്‍ ആണവസഹകരണ കരാറിന്‌ യു.എസ്‌.കോണ്‍ഗ്രസ്സിന്‍െറ വന്‍പിന്തുണ കിട്ടുമെന്ന്‌ ബുഷ്‌ ഭരണകൂടത്തിന്‌ പ്രതീക്ഷ. ഈ വര്‍ഷം ഡിസംബറോടെ കരാര്‍ സംബന്ധിച്ച അന്തിമവോട്ട്‌ കോണ്‍ഗ്രസ്സിലുണ്ടാകും.


ഖഫീലിന്‍െറ മൃതദേഹം അടുത്താഴ്‌ച ഇന്ത്യയിലെത്തിക്കും


ലണ്ടന്‍: ബ്രിട്ടനില്‍ ചികിത്സയിലിരിക്കെ മരിച്ച ഗ്ലാസ്‌ഗോ സ്‌ഫോടനക്കേസ്‌ പ്രതി ഖഫീല്‍ അഹമ്മദിന്‍െറ മൃതദേഹം അടുത്താഴ്‌ച ഇന്ത്യയില്‍ കൊണ്ടുവരും. വിഫലമായ ആക്രമണത്തില്‍ ഖഫീലിന്‌ ഗുരുതരമായ പൊള്ളലേറ്റിരുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ ഖഫീലിന്‍െറ അമ്മ ബാംഗ്ലൂരില്‍നിന്ന്‌ ലണ്ടനിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.


പാകിസ്‌താനില്‍ ചാവേര്‍സ്‌ഫോടനം, ആക്രമണം; 21 പേര്‍ മരിച്ചു


ഇസ്‌ലാമാബാദ്‌: പാക്‌ ഗോത്രവര്‍ഗ്ഗ മേഖലയില്‍ ശനിയാഴ്‌ചയുണ്ടായ ചാവേര്‍ സ്‌ഫോടനത്തിലും ആക്രമണത്തിലും നാല്‌ സൈനികര്‍ ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. 35 പേര്‍ക്ക്‌ പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ പരച്ചിനാര്‍ പട്ടണത്തിലാണ്‌ ചാവേര്‍ കാര്‍ബോംബ്‌ സ്‌ഫോടനമുണ്ടായത്‌.


ചൊവ്വയില്‍ ജീവന്‍ തേടി "ഫീനിക്‌സ്‌ ' യാത്രയായി


കേപ്‌ കാനവെറല്‍ (ഫ്‌ളോറിഡ): നാസയുടെ പുതിയ ചൊവ്വാപര്യവേക്ഷണ വാഹനമായ "ഫീനിക്‌സ്‌ മാര്‍സ്‌ ലാന്‍ഡര്‍' ശനിയാഴ്‌ച വിജയകരമായി വിക്ഷേപിച്ചു. ഒരു ഡെല്‍റ്റ-2 റോക്കറ്റില്‍ ഫ്‌ളോറിഡയിലെ കേപ്‌ കാനവെറലില്‍ നിന്ന്‌ പ്രാദേശിക സമയം പുലര്‍ച്ചെ 5.36-ന്‌ (ഇന്ത്യന്‍ സമയം പകല്‍ 1.


കോമണ്‍വെല്‍ത്ത്‌ വോളി: ഓസ്‌ട്രേലിയക്ക്‌ കിരീടം


ഇന്ത്യ പൊരുതിത്തോറ്റു പാകിസ്‌താന്‌ മൂന്നാംസ്ഥാനംകൊല്‍ക്കത്ത: അഞ്ച്‌ സെറ്റ്‌ നീണ്ട ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ കോമണ്‍വെല്‍ത്ത്‌ വോളിബോള്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍ (25-18, 25-16, 24-26, 20-25, 15-11). ഗ്രൂപ്പ്‌ മത്സരത്തില്‍ ആതിഥേയരോടേറ്റ പരാജയത്തിന്‌ പകവീട്ടലായി ഓസ്‌ട്രേലിയയുടെ ജയം.....


റഷ്യന്‍ റെയില്‍വേസ്‌ കപ്പ്‌ ലോക്കോമോട്ടോവിനെ തുരത്തി റയല്‍ ഫൈനലില്‍


മോസ്‌കോ: ഉജ്ജ്വലമായ തിരിച്ചുവരവിലൂടെ ലോക്കോമോട്ടീവ്‌ മോസ്‌കോയെ തകര്‍ത്ത്‌ (5-2) റയല്‍ മാഡ്രിഡ്‌ റഷ്യന്‍ റെയില്‍വേസ്‌ കപ്പിന്‍െറ ഫൈനലില്‍ കടന്നു. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ എ.സി.മിലാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‌പിച്ച (4-3) ഡച്ച്‌ ടീം പി.


കമ്യൂണിറ്റി ഷീല്‍ഡ്‌ ചെല്‍സി- മാഞ്ചസ്റ്റര്‍ പോരാട്ടം ഇന്ന്‌


ലണ്ടന്‍: ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ സീസണിന്‌ ഞായറാഴ്‌ച മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയുമായുള്ള കമ്യൂണിറ്റി ഷീല്‍ഡ്‌മത്സരത്തോടെ വെംബ്ലിയില്‍ കേളികൊട്ടാകും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരും എഫ്‌.എ. കപ്പ്‌ ജേതാക്കളുമായി പ്രീമിയര്‍ലീഗ്‌ തുടങ്ങുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌ നടക്കുന്ന മത്സരമാണ്‌ കമ്യൂണിറ്റി ഷീല്‍ഡ്‌.


ദ്രാവിഡിനും ഗംഭീറിനും അര്‍ധസെഞ്ച്വറി


ലെസ്റ്റര്‍ (ഇംഗ്ലണ്ട്‌): ഗൗതം ഗംഭീറിന്‍െറയും (67) ഫോമില്‍ തിരിച്ചെത്തിയ ക്യാപ്‌റ്റന്‍ രാഹുല്‍ദ്രാവിഡിന്‍െറയും (67 നോട്ടൗട്ട്‌) അര്‍ധസെഞ്ച്വറികളുടെ കരുത്തില്‍ ശ്രീലങ്ക എ ടീമിനെതിരായ ത്രിദിന ക്രിക്കറ്റ്‌ മത്സരത്തില്‍ ഇന്ത്യ രണ്ടാംദിനം ചായയ്‌ക്ക്‌ പിരിയുമ്പോള്‍ അഞ്ചുവിക്കറ്റ്‌ നഷ്ടത്തില്‍ 238 റണ്‍സെടുത്ത്‌ ഇന്നിങ്‌സ്‌ അവസാനിപ്പിച്ചു.


ഇറാഖിനെക്കുറിച്ചുള്ള പുസ്‌തകം സിനിമയാകുന്നു


വാഷിങ്‌ടണ്‍ പോസ്റ്റ്‌ സീനിയര്‍ എഡിറ്റര്‍ രാജീവ്‌ ചന്ദ്രശേഖരന്‍ രചിച്ച "ഇംപീരിയല്‍ ലൈഫ്‌ ഇന്‍ ദി എമറാള്‍ഡ്‌ സിറ്റി' എന്ന പുസ്‌തകം ഹോളിവുഡ്‌ സിനിമയ്‌ക്ക്‌ വിഷയമാകുന്നു. "യുണൈറ്റഡ്‌ 93' പോലുള്ള സിനിമകള്‍ സംവിധാനം ചെയ്‌ത പോള്‍ ഗ്രീന്‍ ഗ്രാസ്‌ ആണ്‌ സിനിമ സംവിധാനം ചെയ്യുക.


കരുണാനിധിയുടെ ചെറുകഥ വെള്ളിത്തിരയിലേക്ക്‌


തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കരുണാനിധി 43 വര്‍ഷം മുമ്പ്‌ എഴുതിയ ചെറുകഥയെ ആസ്‌പദമാക്കി സംവിധായകന്‍ പി. കണ്ണന്‍ ചലച്ചിത്രമൊരുക്കുന്നു. ഡി.എം.കെ.യുടെ മുഖപത്രമായ "മുരശൊലി'യുടെ പൊങ്കല്‍ വിശേഷാല്‍പ്പതിപ്പിന്‌ വേണ്ടി 1964ല്‍ കരുണാനിധി എഴുതിയ "സാരപ്പല്ലം ചാമുണ്ഡി' എന്ന കഥയാണ്‌ കണ്ണന്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നത്‌.


പഴശ്ശിയെക്കുറിച്ച്‌ ഡോക്യുമെന്‍ററി


കോഴിക്കോട്‌: പഴശ്ശിരാജാവിന്‍െറ വീരചരിത്രം പ്രമേയമാക്കി മട്ടന്നൂര്‍ സിനി ക്രിയേഷന്‍സ്‌ "കേരള സിംഹം' എന്ന പേരില്‍ ഡോക്യുമെന്‍ററി അവതരിപ്പിക്കുന്നു. മധു കായലോട്‌ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം 30 മിനിറ്റാണ്‌.....


"തിരുക്കുറലി'നെ ആസ്‌പദമാക്കി അനിമേഷന്‍ പരമ്പര വരുന്നു


ചെന്നൈ: തമിഴിലെ പ്രമുഖ പൗരാണിക കൃതിയായ "തിരുക്കുറലി'നെ ആസ്‌പദമാക്കി അനിമേഷന്‍ പരമ്പര തയ്യാറാവുന്നു. ആഗോള തലത്തിലുള്ള പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അധികം വൈകാതെ ഇത്‌ പ്രദര്‍ശനത്തിനെത്തും. 133 എപ്പിസോഡുകളിലായാണ്‌ "തിരുക്കുറള്‍' ത്രീ-ഡി അനിമേഷന്‍ പരമ്പര തയ്യാറാക്കുന്നത്‌.


ഓഹരി വിപണി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്നേറ്റം തുടരും


കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്നേറ്റം തുടരുമെന്നും ഇത്‌ മനസ്സിലാക്കിയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇവിടെ മുതല്‍മുടക്കുന്നതെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടിന്‍െറ ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടറും ചീഫ്‌ ഇന്‍വെസ്റ്റ്‌മെന്‍റ്‌ ഓഫീസറുമായ നിലേഷ്‌ ഷാ അഭിപ്രായപ്പെട്ടു.


വളര്‍ച്ചനിരക്കില്‍ കെ.ടി.ഡി.സി. മുന്നില്‍


തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വളര്‍ച്ചനിരക്കില്‍ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ.ടി.ഡി.സി. ഒന്നാംസ്ഥാനത്തെത്തിയതായി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്‌ അറിയിച്ചു.2006-07 സാമ്പത്തിക വര്‍ഷം നേടിയ 57 കോടി രൂപയുടെ വിറ്റുവരവും എട്ടേകാല്‍കോടി രൂപയുടെ പ്രവര്‍ത്തനലാഭവും സര്‍വകാല റിക്കോര്‍ഡാണ്‌.


സണ്‍റൈസ്‌ ആസ്‌പത്രി ശരത്‌ പവാര്‍ ഉദ്‌ഘാടനം ചെയ്യും


കൊച്ചി: കാക്കനാട്‌ സണ്‍റൈസ്‌ ആസ്‌പത്രിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ആഗസ്‌ത്‌ 11ന്‌ കേന്ദ്ര കൃഷിമന്ത്രി ശരത്‌ പവാര്‍ നിര്‍വഹിക്കും. 12 മണിക്ക്‌ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അധ്യക്ഷത വഹിക്കും. അത്യാധുനിക രീതിയിലുള്ള കീഹോള്‍ സര്‍ജറിയടക്കമുള്ള നൂതന സംവിധാനങ്ങള്‍ ആസ്‌പത്രിയിലുണ്ടെന്ന്‌ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.....


എം.പി.ഐ.യുടെ മാംസോത്‌പന്നങ്ങള്‍ ഇന്ന്‌ വിപണിയില്‍ ഇറക്കും


കോഴിക്കോട്‌: മാംസോത്‌പാദന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ മീറ്റ്‌ പ്രൊഡക്ട്‌സ്‌ ഓഫ്‌ ഇന്ത്യ (എം.പി.ഐ.) ഓണത്തിന്‌ മുന്നോടിയായി പുതിയ ഉത്‌പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു.കാട, ടര്‍ക്കി, താറാവ്‌ എന്നിവയുടെ ഇറച്ചിയും മുയലിന്‍െറ തുട, എല്ലില്ലാത്ത മുയലിറച്ചി എന്നീ ഉത്‌പന്നങ്ങളും വിപണിയില്‍ എത്തിക്കും.


Saturday, August 04, 2007

മാധ്യമസ്വാതന്ത്ര്യത്തെ തകര്‍ക്കുക ആസൂത്രിതനീക്കം: ചെന്നിത്തല

തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യത്തെ തകര്‍ക്കാനുള്ള ആസൂത്രിതനീക്കമാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നതെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. അത്തരമൊരു നീക്കത്തില്‍ നിന്ന്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ പിന്‍മാറണം. തിരുവനന്തപുരത്ത്‌ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമോചന സമരം നടപ്പില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: വീണ്ടുമൊരു വിമോചനസമരം നടപ്പില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. ഇത്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ വിമോചനസമരത്തിന്‌ ആഹ്വാനം ചെയ്‌തവര്‍ പിന്‍വാങ്ങിയിരിക്കുന്നത്‌. വിമോചന സമരത്തിനിറങ്ങുന്നവര്‍ ഒറ്റപ്പെടുമെന്ന എ.കെ.ആന്‍റണിയുടെ പ്രസ്‌താവന പ്രസക്തമാണെന്നും അച്യുതാനന്ദന്‍ പറഞ്ഞു.


പോലീസിന്‌ ശാസ്‌ത്രീയ സങ്കേതങ്ങള്‍ നല്‍കും: കോടിയേരി


കണ്ണൂര്‍: കേസ്‌ അന്വേഷണത്തിന്‌ ബ്രെയിന്‍ മാപ്പിംഗ്‌ അടക്കമുള്ള ശാസ്‌ത്രീയ സങ്കേതങ്ങള്‍ പോലീസിന്‌ നല്‍കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ജയില്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ മനുഷ്യാവകാശത്തിന്‌ കൂടുതല്‍ പരിഗണന നല്‍കും. കേരള മനുഷ്യാവകാശ കമ്മീഷന്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.....


ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി അട്ടിമറിച്ചു: ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: യു.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി അട്ടിമറിച്ചതിലൂടെ പാവപ്പെട്ടവര്‍ക്ക്‌ ലഭിക്കേണ്ട 75 കോടി രൂപ സര്‍ക്കാര്‍ നഷ്‌ടപ്പെടുത്തിയെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി ആരോപിച്ചു. സര്‍ക്കാര്‍ ജനങ്ങളോട്‌ കാണിക്കുന്നത്‌ വിശ്വാസവഞ്ചനയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.


സി.പി.എം അന്ത്യത്തോട്‌ അടുക്കുന്നു: കരുണാകരന്‍


ന്യൂഡല്‍ഹി: സി.പി.എം അതിന്‍െറ അന്ത്യത്തോട്‌ അടുക്കുകയാണെന്ന്‌ എന്‍.സി.പി നേതാവ്‌ കെ.കരുണാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ അഴിമതി നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കാകുന്നില്ല. പാര്‍ട്ടി ചാനല്‍ തനിക്കെതിരെ തിരിയുകയാണെന്ന്‌ പരാതി പറയുന്ന അച്യുതാനന്ദന്‍ മുഖ്യമന്ത്രി സ്ഥാനം എന്തുകൊണ്ട്‌ ഉപേക്ഷിക്കുന്നില്ലെന്ന്‌ കരുണാകരന്‍ ചോദിച്ചു.


മദനി എട്ടിന്‌ കോടതിയില്‍ ഹാജരാവും


തിരുവനന്തപുരം: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനായ പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനി ഈ മാസം എട്ടിന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാവും. ഇപ്പോള്‍ കിംസ്‌ ആസ്‌പത്രിയില്‍ ചികിത്സയിലുള്ള മദനിയെ നാളെ ഡിസ്‌ചാര്‍ജ്‌ ചെയ്യും.


വിദ്യാഭ്യാസമേഖല കച്ചവടവത്‌കരിക്കുന്നു: ബിഷപ്പ്‌ സൂസെപാക്യം


തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാഭ്യാസമേഖല കച്ചവടവത്‌കരിക്കുകയാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ സൂസെപാക്യം ആരോപിച്ചു. കത്തോലിക്ക സഭയ്‌ക്കു നേരെയുള്ള ആക്രമണം ചെറുക്കുമെന്നും സൂസെപാക്യം പറഞ്ഞു.


ഉരുട്ടിക്കൊല കേസ്‌ നടപടികള്‍ മാറ്റിവെച്ചു


തിരുവനന്തപുരം: ഉരുട്ടിക്കൊല കേസിലെ തുടര്‍നടപടികള്‍ തിരുവനന്തപുരം അതിവേഗ കോടതി മാറ്റിവെച്ചു. സപ്‌തംബര്‍ നാലിലേക്കാണ്‌ നടപടികള്‍ മാറ്റിയത്‌.


കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ്‌ മാറ്റിവെച്ചു


ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ്‌ ആറാം തിയതിയിലേയ്‌ക്ക്‌ മാറ്റി. പ്രതികള്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ്‌ കേസ്‌ മാറ്റിവെച്ചത്‌ .ആലപ്പുഴ സെഷന്‍സ്‌ കോടതിയാണ്‌ കേസ്‌ പരിഗണിച്ചത്‌.കേസിലെ പതിനൊന്നും പന്ത്രണ്ടും പ്രതികളുടെ ഹര്‍ജികളാണ്‌ കോടതി ഇന്ന്‌ പരിഗണിക്കാനിരുന്നത്‌.


കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം സന്ദര്‍ശനം തുടങ്ങി


ആലപ്പുഴ: കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആലപ്പുഴ, കാസര്‍ക്കോട്‌, പാലക്കാട്‌ ജില്ലകളില്‍ സന്ദര്‍ശനം ആരംഭിച്ചു.പല ഗ്രൂപ്പുകളായി തിരിഞ്ഞാണ്‌ സംഘം സന്ദര്‍ശനം നടത്തുന്നത്‌. ആലപ്പുഴയിലെത്തിയ ആദ്യ സംഘം കുട്ടനാട്ടിലെ പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടങ്ങി. ഉച്ചയ്‌ക്കുശേഷം സംഘം മന്ത്രി സുധാകരനുമായി ചര്‍ച്ച നടത്തും.


പാക്കിസ്ഥാനില്‍ പത്ത്‌ തീവ്രവാദികള്‍ കോല്ലപ്പെട്ടു


ഇസ്‌ലാമാബാദ്‌: പാക്കിസ്ഥാനിലെ വടക്കന്‍ വാസിരിസ്ഥാന്‍ പ്രവശ്യയിലുണ്ടായ ശക്തമായ പോരാട്ടത്തില്‍ പത്ത്‌തീവ്രവാദികളും നാല്‌ പട്ടാളക്കാരും കൊല്ലപ്പെട്ടു. നാല്‌ പട്ടാളക്കാര്‍ക്ക്‌ പര്‌ക്കേറ്റിട്ടുണ്ട്‌. അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ആര്‍മി ചെക്ക്‌പോസ്‌റ്റിനുസമീപമാണ്‌ പോരാട്ടം നടന്ന വാസിരിസ്ഥാന്‍ പ്രവശ്യ.


ബന്ദികളുടെ മോചനത്തിന്‌ ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ താലിബാന്‍


കാബൂള്‍: ബന്ദികളുടെ മോചനത്തിന്‌ ദക്ഷിണ കൊറിയയുമായി ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ താലിബാന്‍ അറിയിച്ചു. ചര്‍ച്ചയ്‌ക്കുവേണ്ടി പ്രത്യേക സ്ഥലം കണ്ടെത്താനും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള പ്രദേശത്ത്‌ ചര്‍ച്ചചെയ്യാന്‍ തയ്യാറല്ലന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.ഇതിനിടെ അഫ്‌ഗാനിസ്‌താനില്‍ ബന്ദികളെ വിട്ടുകിട്ടാന്‍ ദക്ഷിണകൊറിയ അമേരിക്കയുടെ സഹായം തേടി.....


ഉമ്മന്‍ചാണ്ടി ഉപവാസം അവസാനിപ്പിച്ചു


തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം അവസാനിപ്പിച്ചു. ഗാന്ധിയനായ ഗോവിന്ദാചാര്യ നാരങ്ങനീരുനല്‍കിയാണ്‌ ഉപവാസസമരം അവസാനിപ്പിച്ചത്‌. ആരോഗ്യ സുരക്ഷാപദ്ധതി എല്‍.ഡി.


എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം


കൊച്ചി: എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ്‌-ഐ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ഭാഗികം. സ്വകാര്യ വാഹനങ്ങള്‍ അങ്ങിങ്ങ്‌ നിരത്തിലിറങ്ങി. കെ.എസ്‌. ആര്‍.ടി സിബസ്സുകളും സിറ്റിബസ്സുകളും ഓടിയില്ല. ചില സ്ഥലങ്ങളില്‍ കല്ലേറുണ്ടായി. ഹര്‍ത്താനുകൂലികള്‍ ഒരു ഓട്ടോറിക്ഷ തല്ലിതകര്‍ത്തു.....


ഉത്തര്‍പ്രദേശില്‍ കനത്തമഴ: മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 20 ജില്ലകളിലെ 2200ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. കനത്തമഴമൂലം ഉത്തരേന്ത്യന്‍ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്‌.


ഡി.സി.സി. ഓഫീസ്‌ എസ്‌.എഫ്‌.ഐ.ക്കാര്‍ അടിച്ചുതകര്‍ത്തു


കൊച്ചി: എറണാകുളം ഡി.സി.സി. ഓഫീസ്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു തകര്‍ത്തു. വെള്ളിയാഴ്‌ച വൈകിട്ടാണ്‌ സംഭവം. മഹാരാജാസ്‌ കോളേജില്‍ എസ്‌.എഫ്‌.ഐ - കെ.എസ്‌.യു.വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്നാണിത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ റോഡ്‌ ഉപരോധിച്ച കെ.


പകര്‍ച്ചപ്പനി അനാസ്ഥയെ്‌ക്കതിരെ ഉമ്മന്‍ചാണ്ടി ഉപവാസം തുടങ്ങി


തിരുവനന്തപുരം: പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി 24 മണിക്കൂര്‍ ഉപവാസ സമരം തുടങ്ങി. തിരുവനന്തപുരം സെക്രട്ടേറിയറ്റ്‌ നടയില്‍ വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ തുടങ്ങിയ ഉപവാസം കെ.പി.സി.സി. പ്രസിഡന്‍റ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു.


"ദീപിക'യുടെ ഓഹരി വാഗ്‌ദാനംചെയ്‌ത്‌ ഫാരിസ്‌ വഞ്ചിച്ചു-മുന്‍ എം.ഡി


തിരുവനന്തപുരം: "ദീപിക' പത്രത്തിന്‍െറ ഓഹരി വാഗ്‌ദാനംചെയ്‌ത്‌ തന്നില്‍നിന്നും പണംവാങ്ങി കരാറിലേര്‍പ്പെട്ടശേഷം ഓഹരി നല്‍കാതെ ഫാരിസ്‌ അബൂബക്കര്‍ തന്നെ വഞ്ചിച്ചുവെന്ന്‌ "ദീപിക'യുടെ മുന്‍ മാനേജിങ്‌ ഡയറക്ടര്‍ ഫ്രാന്‍സിസ്‌ ക്ലീറ്റസ്‌. ""തന്‍െറ പക്കല്‍നിന്ന്‌ വാങ്ങിയ അഞ്ചരക്കോടി രൂപ അദ്ദേഹം ഭൂമിക്കച്ചവടത്തില്‍ മുടക്കി ലാഭംകൊയ്‌തു.


കൈരളി അഭിമുഖം: സി.പി.എം. കേന്ദ്രനേതൃത്വം ആശയക്കുഴപ്പത്തില്‍


ന്യൂഡല്‍ഹി: വ്യവസായി ഫാരിസ്‌ അബൂബക്കറുമായി കൈരളി ചാനല്‍ എം.ഡി.ജോണ്‍ ബ്രിട്ടാസ്‌ നടത്തിയ അഭിമുഖവും അത്‌ തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍െറ പ്രസ്‌താവനയും സി.പി.എമ്മിന്‍െറ അണികളെയും അനുഭാവികളെയും അടിമുടി ഉലച്ചിരിക്കെ, പെട്ടെന്ന്‌ ഒരു നടപടിയെടുക്കാനാവാതെ കേന്ദ്രനേതൃത്വം ഉഴലുകയാണ്‌.....


ഇന്ത്യയുടെ സൈനിക ആണവ പരിപാടിക്ക്‌ തടസ്സമില്ല


ല്‍ഇന്ത്യ-യു.എസ്‌. ആണവകരാറില്‍ നിന്ന്‌ പിന്മാറാന്‍ ഇരുരാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യംല്‍കരാര്‍ 40 വര്‍ഷത്തേക്ക്‌; പത്തുവര്‍ഷത്തേക്കുകൂടി നീട്ടാംല്‍കരാര്‍ റദ്ദാക്കപ്പെട്ടാല്‍ ആണവ സാമഗ്രികള്‍ തിരിച്ചുനല്‍കേണ്ടിവരും ല്‍"123 കരാറി'ന്‍െറ വിശദാംശങ്ങള്‍ പുറത്തുവിട്ടു ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക സൈനികേതര ആണവസഹകരണം സംബന്ധിച്ചുള്ള പരസ്‌പരധാരണകളടങ്ങിയ നിര്‍ദിഷ്ട "123 കരാറി'ന്‍െറ വിശദാംശങ്ങള്‍ ഇന്ത്യയും അമേരിക്കയും പുറത്തുവിട്ടു.....


നന്ദിഗ്രാം പ്രക്ഷോഭം ജനാധിപത്യവിരുദ്ധം - ബസു


കൊല്‍ക്കത്ത: ഭൂമി ഏറ്റെടുക്കലിനെതിരെ പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ നടന്ന പ്രക്ഷോഭം ജനാധിപത്യപരമായിരുന്നില്ലെന്ന്‌ സി.പി.എം. നേതാവ്‌ ജ്യോതി ബസു അഭിപ്രായപ്പെട്ടു. മാര്‍ച്ച്‌ 14ന്‌ നന്ദിഗ്രാമില്‍ നടന്ന പോലീസ്‌ വെടിവെപ്പിനെ ബസു ന്യായീകരിച്ചു. 14 പേര്‍ മരിച്ച പോലീസ്‌ വെടിവെപ്പിനെച്ചൊല്ലി ഇടതുമുന്നണിയില്‍ അഭിപ്രായവ്യത്യാസം ശക്തമായിരിക്കെയാണ്‌ ബസുവിന്‍െറ ഈ അഭിപ്രായ പ്രകടനങ്ങള്‍.....


വ്യാജചിത്രം: നജ്‌മയെ്‌ക്കതിരെ സി.ബി.ഐ.ക്ക്‌ തെളിവ്‌


ന്യൂഡല്‍ഹി: എന്‍.ഡി.എ. യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി നജ്‌മാ ഹെപ്‌ത്തുള്ളയെ്‌ക്കതിരെ "കൃത്രിമഫോട്ടോ' കേസില്‍ സി.ബി.ഐ. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി. അവര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ സി.ബി.ഐ. യുടെ പക്കലുണ്ടെന്നാണ്‌ സൂചന.....


തീവ്രവാദം തടയാന്‍ കൂടുതല്‍ സഹകരണത്തിന്‌ ഇന്ത്യ-ബംഗ്ലാദേശ്‌ ധാരണ


ന്യൂഡല്‍ഹി: തിവ്രവാദം തടയാന്‍ സംയുക്ത സംവിധാനം ഉണ്ടാക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ചു. തീവ്രവാദികളെ നേരിടുന്നതില്‍ സഹകരിക്കാനും ലഭ്യമാകുന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ തീവ്രവാദികള്‍ക്കെതിരെ പെട്ടെന്ന്‌ നടപടിയെടുക്കാനും തീരുമാനമായി. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ആഭ്യന്തരസെക്രട്ടറിമാരായ മധുകര്‍ ഗുപ്‌തയും മുഹമ്മദ്‌ അബ്ദുള്‍കരീമും സംയുക്തമായാണ്‌ ഇതു സംബന്ധിച്ച പ്രസ്‌താവന പുറപ്പെടുവിച്ചത്‌.....


ആണവകരാര്‍; ആണവ പരീക്ഷണത്തെ ബാധിക്കുമെന്ന്‌ ബിജെപി


ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ആണവ കരാര്‍ ഇന്ത്യയുടെ ഭാവി ആണവ പരീക്ഷണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഉറപ്പായതായി ബിജെപി അഭിപ്രായപ്പെട്ടു. ആണവ പരീക്ഷണം നടത്താനുള്ള ഇന്ത്യയുടെ അവകാശത്തെ കരാര്‍ ബാധിക്കുമെന്ന്‌ ബിജെപി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ ആശങ്ക ശരിയായിരുന്നെന്ന്‌ വെള്ളിയാഴ്‌ച കരാറിന്‍െറ വിശദാംശങ്ങള്‍ വെളിപ്പെട്ടതോടെ വ്യക്തമായി - ബിജെപി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ പറഞ്ഞു.....


Tuesday, September 05, 2006

Kunjunni Mash


കുഞ്ഞുണ്ണി മാഷ്

1927 മെയ് 10ന് തൃശ്ശൂര്‍ജില്ല വലപ്പാട്ട് ഞായിപ്പിള്ളി ഇല്ലത്തു നീലകണ്ഠന്‍മൂസിന്‍െറയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി പിറന്നു. പത്താംതരം കഴിഞ്ഞു വൈദ്യം പഠിച്ചു വൈദ്യശാല നടത്തി. പിന്നീട് അധ്യാപക പരിശീലനം നേടി, ചേളാരി യു.പി. സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. തുടര്‍ന്നു രാമനാട്ടുകര മിഡില്‍ സ്കൂളിലും പിന്നീട് കോഴിക്കോട് ശ്രീരാമകൃഷ്ണ ആശ്രമം ഹൈസ്കൂളിലും അധ്യാപകനായി. 1982-ല്‍ പിരിയും വരെ അതു തുടര്‍ന്നു.

കുട്ടികള്‍ക്കു പറ്റിയ കവിതകളും കഥകളും മറ്റും എഴുതിപ്പോന്ന കുഞ്ഞുണ്ണി മാസ്റ്റര്‍ കുറച്ചുകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തി കൈകാര്യം ചെയ്തു. കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഇത്രയേറെ പ്രിയങ്കരനായ മറ്റൊരു സാഹിത്യകാരനില്ലെന്നു പറയാം.

കുഞ്ഞുണ്ണിക്കവിതകള്‍ അതിലെ ധര്‍മ്മവും നര്‍മ്മവും കാരണം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ടതത്രേ. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കിടിയിലും രണ്ടു വരി കുഞ്ഞുണ്ണിക്കവിതയെങ്കിലും അറിയാത്ത മലയാളികളുണ്ടാവില്ല.

2006 മാര്‍ച്ച് 26 ഞായാറാഴ്ച ഉച്ചയ്ക്ക് മാഷ് നമ്മോട് വിട പറഞ്ഞു. എണ്‍പതാം വയസ്സിലും ബാല്യം കാത്തു സൂക്ഷിച്ച കുഞ്ഞുണ്ണിമാഷ് യാത്രയായി... 2006ന്‍റെ നഷ്ടം.... പേരിലും രൂപത്തിലും കുട്ടിത്തം നിലനിര്‍ത്തിയ കുഞ്ഞുണ്ണിമാഷേ ഓര്‍ത്താല്‍ മതി മനസ്സ് ബാല്യകാലത്തിലെത്താന്‍.....

ഈ ബ്ലോഗ് കുഞ്ഞുണ്ണിമാഷിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കവിതകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.....

കാക്ക പാറി വന്നു
പാറാമലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി


ഒരു തീപ്പെട്ടി കൊള്ളി തരൂ,
ഒരു ബീഡി തരൂ,
ഒരു ചുണ്ടു തരൂ,
ഞാന്‍ ഒരു ബീഡി വലിച്ചു രസിക്കട്ടേ....

If u have difficult in reading malayalam. plz download http://www.chintha.com/fonts/rachana.exe
Use Internet explorer.....