Tuesday, September 05, 2006

Kunjunni Mash


കുഞ്ഞുണ്ണി മാഷ്

1927 മെയ് 10ന് തൃശ്ശൂര്‍ജില്ല വലപ്പാട്ട് ഞായിപ്പിള്ളി ഇല്ലത്തു നീലകണ്ഠന്‍മൂസിന്‍െറയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി പിറന്നു. പത്താംതരം കഴിഞ്ഞു വൈദ്യം പഠിച്ചു വൈദ്യശാല നടത്തി. പിന്നീട് അധ്യാപക പരിശീലനം നേടി, ചേളാരി യു.പി. സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. തുടര്‍ന്നു രാമനാട്ടുകര മിഡില്‍ സ്കൂളിലും പിന്നീട് കോഴിക്കോട് ശ്രീരാമകൃഷ്ണ ആശ്രമം ഹൈസ്കൂളിലും അധ്യാപകനായി. 1982-ല്‍ പിരിയും വരെ അതു തുടര്‍ന്നു.

കുട്ടികള്‍ക്കു പറ്റിയ കവിതകളും കഥകളും മറ്റും എഴുതിപ്പോന്ന കുഞ്ഞുണ്ണി മാസ്റ്റര്‍ കുറച്ചുകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തി കൈകാര്യം ചെയ്തു. കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഇത്രയേറെ പ്രിയങ്കരനായ മറ്റൊരു സാഹിത്യകാരനില്ലെന്നു പറയാം.

കുഞ്ഞുണ്ണിക്കവിതകള്‍ അതിലെ ധര്‍മ്മവും നര്‍മ്മവും കാരണം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും പ്രിയപ്പെട്ടതത്രേ. കുട്ടികള്‍ക്കിടയില്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്കിടിയിലും രണ്ടു വരി കുഞ്ഞുണ്ണിക്കവിതയെങ്കിലും അറിയാത്ത മലയാളികളുണ്ടാവില്ല.

2006 മാര്‍ച്ച് 26 ഞായാറാഴ്ച ഉച്ചയ്ക്ക് മാഷ് നമ്മോട് വിട പറഞ്ഞു. എണ്‍പതാം വയസ്സിലും ബാല്യം കാത്തു സൂക്ഷിച്ച കുഞ്ഞുണ്ണിമാഷ് യാത്രയായി... 2006ന്‍റെ നഷ്ടം.... പേരിലും രൂപത്തിലും കുട്ടിത്തം നിലനിര്‍ത്തിയ കുഞ്ഞുണ്ണിമാഷേ ഓര്‍ത്താല്‍ മതി മനസ്സ് ബാല്യകാലത്തിലെത്താന്‍.....

ഈ ബ്ലോഗ് കുഞ്ഞുണ്ണിമാഷിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കവിതകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.....

കാക്ക പാറി വന്നു
പാറാമലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി


ഒരു തീപ്പെട്ടി കൊള്ളി തരൂ,
ഒരു ബീഡി തരൂ,
ഒരു ചുണ്ടു തരൂ,
ഞാന്‍ ഒരു ബീഡി വലിച്ചു രസിക്കട്ടേ....

If u have difficult in reading malayalam. plz download http://www.chintha.com/fonts/rachana.exe
Use Internet explorer.....


1 comment:

തറവാടി said...

പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാല് വെച്ച പാത്രം
വൃത്തിയാക്കി വെച്ചു