തന്ത്രപ്രധാന സൈനിക മേഖലയായ കാര്‍ഗില്‍. 40 ദിനരാത്രങ്ങള്‍ തുടര്‍ന്ന യുദ്ധം. ക്യാപ്റ്റന്‍ വിക്രം, ലഫ്. കേണല്‍ വിശ്വനാഥ്, മേജര്‍ ജെറി പ്രേംരാജ്.... തുടങ്ങി അകാലത്തില്‍ പൊലിഞ്ഞ 522 സൈനികര്‍. 15000 കോടി രൂപ യുദ്ധച്ചെലവിനത്തില്‍ മാത്രം. ഇനിയും അവിടെ മൂന്നു യുദ്ധങ്ങള്‍ കൂടി പുനരവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.
'കുരുക്ഷേത്ര'യിലൂടെ. ശ്രീനഗറിനും ലേയ്ക്കുമിടയില്‍ സുരൂ നദിക്കരയിലെ ഈ സൈനിക മേഖലയില്‍ മണല്‍ക്കാറ്റിനോടും കടുത്ത ചൂടിനോടും പൊരുതി സാക്ഷാത്കരിച്ച 'കുരുക്ഷേത്ര' തിയേറ്ററുകളിലെത്തുകയാണ്. നന്തനാരും കോവിലനും പാറപ്പുറത്തും പറഞ്ഞ പട്ടാളക്കഥകള്‍ വായിച്ചു ശീലിച്ച മലയാളികള്‍ക്കു മുന്നില്‍ മേജര്‍ രവിയാണ് കാര്‍ഗില്‍ യുദ്ധാനുഭവങ്ങള്‍ പുനരാവിഷ്‌കരിക്കുന്നത്.....
No comments:
Post a Comment