Wednesday, October 29, 2008

നിയമപരിഷ്‌കരണ കമ്മീഷന്റെ കാലാവധി നീട്ടി


തിരുവനന്തപുരം: നിയമപരിഷ്‌കരണ കമ്മീഷന്റെ കാലാവധി നീട്ടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കമ്മീഷന്റെ കാലാവധി 2009 മാര്‍ച്ച് 31 വരെ നീട്ടാന്‍ തീരുമാനിച്ചത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് ചര്‍ച്ചചെയ്യാന്‍ മൂന്നാര്‍ ക്യാബിനറ്റ് സബ് കമ്മിറ്റി ഉടന്‍ യോഗം ചേരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. കാസര്‍കോഡ് ജില്ലയിലെ മീഞ്ചയില്‍ സ്ഥാപിക്കുന്ന മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിയമാവലിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെന്നും വി.എസ് അറിയിച്ചു. മത്സ്യത്തൊഴിലാളി കടാശ്വാസ നിയമം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നിലവില്‍ വരും

എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് നടത്തുന്ന ഇടപാടില്‍ ചില തട്ടിപ്പുകള്‍ നടന്നു. ഇത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്.....


No comments: