Friday, October 31, 2008

രാജ്താക്കറെക്കെതിരെ നടപടിയില്ലെങ്കില്‍ ലോക്‌സഭാംഗങ്ങള്‍ രാജിവെക്കും - ശരത്‌യാദവ്‌


ന്യൂഡല്‍ഹി: പ്രാദേശിക വികാരം കുത്തിപ്പൊക്കി കലാപം സൃഷ്ടിച്ചതിന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.) തലവന്‍ രാജ്താക്കറെയുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുകയും രണ്ട് ഉത്തരേന്ത്യന്‍ യുവാക്കള്‍ മഹാരാഷ്ട്രയില്‍ കൊല്ലചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തില്ലെങ്കില്‍ ലോക്‌സഭയിലെ അഞ്ച് ജനതാദള്‍ (യുണൈറ്റഡ്) അംഗങ്ങളും രാജിവെക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത്‌യാദവ് കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. നവംബര്‍ നാലിന് മുമ്പ് ഈ തീരുമാനം ഉണ്ടാവണമെന്നും ശരത്‌യാദവ് ആവശ്യപ്പെട്ടു.

എം.എന്‍.എസ്സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഉത്തരേന്ത്യക്കാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും നടത്തണം.....


No comments: