തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് 300 ഓളം പേരെ തീവ്രവാദ പ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്തതായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി പാലോളി മുഹമ്മദ് കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏതെങ്കിലും സമുദായത്തെ ഒറ്റതിരിച്ചുകാണില്ല. തീവ്രവാദി അത് ഏത് മതക്കാരനായാലും അയാളെ തീവ്രവാദിയായി തന്നെയായിരിക്കും സര്‍ക്കാര്‍ കാണുക. നടപടിയും ആ തരത്തിലായിരിക്കും. കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.....
No comments:
Post a Comment