കൊച്ചി: പരിക്കിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ മുറുകുന്നതിനിടെ, ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് വീണ്ടും കളിക്കളത്തില്‍. തൃപ്പൂണിത്തുറ പാലസ് ഓവലില്‍ നടന്നുവരുന്ന അഖിലേന്ത്യാ പൂജാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നാട്ടിലെ സ്വന്തം ക്ലബ്ബായ മുത്തൂറ്റ് ഇ.സി.സിക്കു കളിക്കാനാണ് ശ്രീശാന്ത് കൊച്ചിയില്‍ എത്തിയത്.
പൂജാ ക്രിക്കറ്റില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഇ.സി.സിക്കുവേണ്ടി ശ്രീശാന്ത് കളിച്ചെങ്കിലും ടീമിനു തോല്‍വിയായിരുന്നു ഫലം. ചുമലിലെ പേശികള്‍ക്കേറ്റ പരിക്ക് ഭേദമാവാന്‍ മാസങ്ങളായി സജീവ ക്രിക്കറ്റില്‍നിന്നു വിട്ടുനില്‍ക്കുന്ന മലയാളി താരം 'മരുന്നിന്' ലെഗ്സ്പിന്‍ എറിയുകയും ചെയ്തു. നാല് ഓവര്‍ സ്പിന്നെറിഞ്ഞ ശ്രീശാന്ത് 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.....
No comments:
Post a Comment