ന്യൂഡല്‍ഹി: തപാല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മൂന്നു ലക്ഷത്തിലേറെ ഇ.ഡി. ജീവനക്കാര്‍ക്ക് (ഗ്രാമീണ്‍ ഡാക് സേവക്) 40 ശതമാനത്തിലേറെ ശമ്പള-ആനുകൂല്യ വര്‍ധന ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ശമ്പള പരിഷ്‌കരണക്കമ്മീഷന്‍ ചെയര്‍മാന്‍ നടരാജമൂര്‍ത്തി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. 2007 ജൂലായില്‍ രൂപവത്കരിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ബുധനാഴ്ച വൈകുന്നേരമാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി എ. രാജയ്ക്ക് സമര്‍പ്പിച്ചത്.
ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് 1500 രൂപ വെച്ച് 40 മാസത്തെ തുക 'സെവറന്‍സ്' അലവന്‍സായി അനുവദിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. സംഖ്യ പരമാവധി 60,000 രൂപയായിരിക്കും. നിലവില്‍ 30,000 രൂപയാണ്.
പതിനാറര മാസത്തെ ശമ്പളം ഗ്രാറ്റിവിറ്റിയായി ലഭിക്കും.....
No comments:
Post a Comment