തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയില്‍ 38 പേരെ ഫാം അസിസ്റ്റന്‍റുമാരായി അനധികൃതമായി നിയമിച്ചത് വിവാദമാകുന്നു. ഫാമിലും ഹോസ്റ്റലിലും മറ്റും കരാര്‍ ജോലിക്കെത്തിയവരെ വരെ പിന്‍വാതിലിലൂടെ ഫാം അസിസ്റ്റന്‍റുമാരായി മാറ്റിയാണ് സര്‍വകലാശാല ചരിത്രം സൃഷ്ടിച്ചത്.
സാമ്പത്തിക അഴിമതിയാണ് നിയമനത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു. ഭരണപ്രതിപക്ഷ സംഘടനകളുടെ ഒത്താശയോടെ നടന്ന നിയമനമായതിനാല്‍ ഉത്തരവ് ഇറങ്ങുംമുമ്പ് ഇത് വിവാദമായില്ല. വളരെ അസൂത്രിതമായി നടത്തിയ നീക്കത്തിലൂടെയാണ് സര്‍വകലാശാലാധികൃതര്‍ നിയമന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഫാമിലെ ജീവനക്കാര്‍ക്കും മറ്റും ഫാം അസിസ്റ്റന്‍റുമാരായി ജോലി ലഭിക്കുന്നതിന് സര്‍വകലാശാല തന്നെ ഒരു ല്ക്കസ്വകാല കോഴ്‌സ് നടത്തി.....
No comments:
Post a Comment