Friday, October 31, 2008

അമേരിക്കയുമായുള്ള ആയുധ ഇടപാട്; ഇന്ത്യയ്ക്കു രണ്ടാംസ്ഥാനം


വാഷിങ്ടണ്‍: അമേരിക്കയുടെ ആഗോള ആയുധക്കച്ചവടത്തില്‍ കഴിഞ്ഞവര്‍ഷം 50 ശതമാനത്തോളം വര്‍ധനയുണ്ടായി. വികസ്വര രാജ്യങ്ങളുടെ കൂട്ടത്തില്‍ സൗദി അറേബ്യയാണ് അമേരിക്കയില്‍നിന്ന് ഏറ്റവുമധികം ആയുധം വാങ്ങിയത്. ഇന്ത്യയ്ക്കാണു രണ്ടാംസ്ഥാനം. പാകിസ്താന്‍ മൂന്നാമതുണ്ട്.

അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ വിതരണംചെയ്ത റിപ്പോര്‍ട്ടിലാണ് ആഗോള ആയുധ ഇടപാടുകളുടെ കണക്കു വിശദീകരിക്കുന്നത്. ഇതനുസരിച്ച് 2007ല്‍ ലോകത്തു നടന്ന ആയുധ വില്പനയുടെ 41.5 ശതമാനവും അമേരിക്കയില്‍നിന്നായിരുന്നു. 17.3 ശതമാനവുമായി റഷ്യയാണു രണ്ടാംസ്ഥാനത്ത്. 4.1 ശതമാനവുമായി ബ്രിട്ടന്‍ മൂന്നാംസ്ഥാനത്തും.

2007ല്‍ 2480 കോടി ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക വിറ്റത്. മുന്‍വര്‍ഷം 1670 കോടി ഡോളറായിരുന്ന സ്ഥാനത്താണിത്.....


No comments: