Thursday, October 30, 2008

നാണയപ്പെരുപ്പം 10.68 ശതമാനമായി കുറഞ്ഞു


ന്യൂഡല്‍ഹി: നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു. ഒക്‌ടോബര്‍ 18 ന് അവസാനിച്ച ആഴ്ചയിലെ നിരക്ക് 10.68 ശതമാനമാണ്. തൊട്ടു മുന്‍ ആഴ്ച ഇത് 11.07 ശതമാനമായിരുന്നു. എണ്ണവിലയിലും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറയ്ക്കാന്‍ ഇടയാക്കിയത്.

കഴിഞ്ഞ നാല് മാസത്തിനിടെ ഇതാദ്യമായാണ് നിരക്ക് 11 ശതമാനത്തില്‍ താഴെയെത്തുന്നത്. മൊത്തവില സൂചികയും 0.39 ശതമാനം കുറഞ്ഞു. നാണയപ്പെരുപ്പം ഗണ്യമായി കുറയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് വരും ദിവസങ്ങളില്‍ കരുതല്‍ ധനാനുപാതവും റിപ്പോ നിരക്കും കുറച്ചേക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.


No comments: