മാലെ: മാലദ്വീപില്‍ 30 വര്‍ഷത്തെ മാമൂം അബ്ദുള്‍ ഖയൂം യുഗത്തിന് വിരമാമിട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് മൊഹമ്മദ് നഷീദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ രീതിയില്‍ രാജ്യത്ത് നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നഷീദ് 54 ശതമാനം വോട്ട് നേടിയപ്പോള്‍ ഗയൂമിന് 46 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ.
ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രസിഡന്റ് എന്ന റെക്കോഡിനുടമയായിരുന്നു ഖയൂം. കഴിഞ്ഞ ആറ് തിരഞ്ഞെടുപ്പുകളിലും വിജയിച്ച ഖയൂമിന് പക്ഷേ ഇതുവരെയും ഒരു തിരഞ്ഞെടുപ്പിലും എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നില്ല. പ്രതിപക്ഷ സ്വരം തന്നെ അനുവദിച്ചിരുന്നില്ല.
രാജ്യത്തിനകത്തും പുറത്തും സമ്മര്‍ദവും പ്രക്ഷോഭവും ശക്തമായതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള നിരോധനം നീക്കാനും ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടാനും ഖയൂം നിര്‍ബന്ധിതനായത്.....
No comments:
Post a Comment