Friday, October 31, 2008

മൂന്ന് രാജ്യങ്ങള്‍ റബ്ബര്‍ ഉല്പാദനം കുറയ്ക്കുന്നു


(+01218952+)ക്വാലാലമ്പൂര്‍: റബ്ബറിന്റെ വില മൂന്നുവര്‍ഷത്തെ താഴ്ചയിലെത്തിയ സാഹചര്യത്തില്‍ ഏറ്റവും വലിയ റബ്ബര്‍ ഉല്പാദകരായ തായ്‌ലന്‍ഡും ഇന്‍ഡൊനീഷ്യയും മലേഷ്യയും റബ്ബര്‍ ഉല്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. അടുത്തവര്‍ഷം 2010 ലക്ഷം ടണ്‍ കണ്ട് ഉല്പാദനം കുറയ്ക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ മൂന്നു രാജ്യങ്ങളാണ് ആഗോള റബ്ബര്‍ ഉല്പാദനത്തിന്റെ 70 ശതമാനവും നിര്‍വഹിക്കുന്നത്.

പ്രായമേറിയ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റാനും ടാപ്പിങ് നിയന്ത്രിക്കാനും തീരുമാനിച്ചതായി തായ് റബ്ബര്‍ അസോസിയേഷന്‍ പ്രസിഡന്റ് ലുക്ചായ് കിറ്റിപ്പോള്‍ പറഞ്ഞു. ഉല്പാദനം കുറച്ച് വില ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമം.

ടോക്കിയോവില്‍ ജൂണില്‍ 28 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയ റബ്ബര്‍ വില അതിനുശേഷം 51 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.....


No comments: