കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനത്തിനടുത്ത ഒരു സൈനിക കേന്ദ്രത്തിനും പവര്‍ പ്ലാന്റിനും നേരെ തമിഴുപുലികള്‍ വ്യോമാക്രമണം നടത്തി. കൊളംബോയിലെ ഒരു പവര്പ്ലാന്റിനു നേര്‍ക്കും മാന്നാറിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കുമാണ് ആക്രമണം ഉണ്ടായത്.
പ്രാദേശിക സമയം രാത്രി പത്തരയോടെ ചെറിയ വിമാനത്തിലെത്തിയ പുലികള്‍ രണ്ട് ബോംബുകള്‍ വര്‍ഷിച്ചുവെന്നും ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റുവെന്നുമാണ് ശ്രീലങ്കന്‍ സേനയുടെ ഔദ്യോഗിക വിശദീകരണം. ആക്രമണത്തില്‍ പവര്‍ പ്ലാന്റില്‍ ചെറിയ സ്ഫോടനമുണ്ടായെന്നും രണ്ട് ജനറേറ്ററുകള്‍ക്ക് തകരാര്‍ സംഭവിച്ചെന്നും സൈനിക വക്താവ് പറഞ്ഞു.
സൈന്യം തിരിച്ച് വെടിയുതിര്‍ത്തെങ്കിലും പുലികളുടെ വിമാനത്തിന് തകരാറുണ്ടോ എന്ന് അറിവായിട്ടില്ല.....
No comments:
Post a Comment