Tuesday, October 28, 2008

എച്ച്.എം.ടി ഭൂമിയുടെ റീ സര്‍വെ തുടങ്ങി


കൊച്ചി: കളമശേരിയില്‍ എച്ച്എംടി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിനു കൈമാറിയ ഭൂമിയുടെ റീ സര്‍വേ നടപടികള്‍ ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ റീ സര്‍വെ നടത്തുന്നത്.

എച്ച്.എം.ടി ബ്ലൂസ്റ്റാറിന് നല്‍കിയ ഭൂമിയില്‍ കണയന്നൂര്‍ താലൂക്ക് ഏറ്റെടുത്ത മിച്ചഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടന്ന ഹര്‍ജിയെത്തുടര്‍ന്നാണ് സ്ഥലം വീണ്ടും സര്‍വെ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ജില്ലാ സര്‍വെ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് സര്‍വെ. ഇത് മൂന്നു ദിവസം നീണ്ടേക്കും.

നവംബര്‍ ഏഴിനകം സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. നവംബര്‍ 10 ന് ഈ കേസ് വീണ്ടും പരിഗണിക്കും.


No comments: