കൊലാലംപൂര്‍: മലേഷ്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ 'എയര്‍ ഏഷ്യ'യുടെ ഇന്ത്യയിലേക്കുള്ള ആദ്യസര്‍വീസ് ഡിസംബര്‍ ഒന്നിന്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കാണ് എയര്‍ ഏഷ്യയുടെ ഇന്ത്യയിലേക്കുള്ള ആദ്യവിമാനം പറന്നെത്തുക. ബുധനാഴ്ച മുതല്‍ ഈ വിമാനത്തിലേക്കുള്ള ടിക്കറ്റ് വില്‍പന ആരംഭിക്കും.
ഏഴുവര്‍ഷത്തെ ശ്രമഫലമായാണ് ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് ലൈസന്‍സ് ലഭിച്ചതെന്ന് എയര്‍ലൈന്‍സിന്റെ ഇന്ത്യയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസ് വ്യക്തമാക്കി. അധികം താമസിക്കാതെ തന്നെ ചെന്നൈയിലേക്കും മധുരയിലേക്കും കൊച്ചിയിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പ്രധാന എയര്‍ലൈന്‍സ് മലേഷ്യന്‍ എയര്‍ലൈന്‍സായിരുന്നു.....
No comments:
Post a Comment