തിരുവനന്തപുരം: സിനിമാ റിലീസിങ് പ്രതിസന്ധി പരിഹരിക്കാനായി ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല. നിര്‍മ്മാതാക്കളും ചലച്ചിത്ര പ്രദര്‍ശനശാല പ്രതിനിധികളും പങ്കെടുത്തു. വിതരണക്കാര്‍ യോഗത്തിനെത്തിയില്ല. വീണ്ടും നവംബര്‍ 17ന് യോഗം ചേരും.
ചിത്രങ്ങള്‍ 70 കേന്ദ്രങ്ങളില്‍ മാത്രം റിലീസ് ചെയ്താല്‍ മതിയെന്ന ഫിലിം എക്‌സിക്യൂട്ടീവ് അസ്സോസിയേഷന്റെ നിലപാടിനോട് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും എതിര്‍പ്പായ സാഹചര്യത്തിലായിരുന്നു വീണ്ടും യോഗം.
ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കെ.ആര്‍. മോഹനന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.
No comments:
Post a Comment