Tuesday, October 28, 2008

കോഴിക്കോട് ബീച്ചില്‍ രണ്ട് നവജാതശിശുക്കളുടെ മൃതദേഹം


കോഴിക്കോട്: ബീച്ച് പരിസരത്ത് രണ്ട് നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി.

ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ രാവിലെ കണ്ടത്തിയത്. ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ളതാണ് കുട്ടികളുടെ മൃതദേഹം.

പോലീസ് കേസെടുത്തു. നഗരത്തിലെ ആശുപത്രികളില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.


No comments: