Wednesday, October 29, 2008

മാലേഗാവ് സേ്ഫാടനം: മുന്‍ മേജറടക്കം രണ്ടുപേര്‍ അറസ്റ്റില്‍


മുംബൈ: മാലേഗാവ് സേ്ഫാടനവുമായി ബന്ധപ്പെട്ട് ഒരു മുന്‍ സൈനിക ഓഫീസറടക്കം രണ്ടുപേരെക്കൂടി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

പുണെ സ്വദേശിയായ റിട്ട. മേജര്‍ രമേശ്ചന്ദ്ര ഉപാധ്യായ, മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 'അഭിനവ് ഭാരത്' എന്ന സംഘടനയുടെ വര്‍ക്കിങ് പ്രസിഡന്റാണ് ഉപാധ്യായ. കുല്‍ക്കര്‍ണിയും ഈ സംഘടനയുടെ പ്രവര്‍ത്തകനാണ്.

ഇരുവരെയും പോലീസ് കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനുശേഷം ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയാണുണ്ടായത്.

നാസിക് കോടതിയില്‍ ബുധനാഴ്ച ഇവരെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

മാലേഗാവ് സേ്ഫാടനവുമായി ബന്ധപ്പെട്ട് ഒരു പട്ടാളക്കാരനെ അറസ്റ്റു ചെയ്യുമെന്നും സൂചനയുണ്ട്.....


No comments: