Wednesday, October 29, 2008

ടിബറ്റ്: ദലൈലാമയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ചൈന


(+01218801+)ബെയ്ജിങ്: ടിബറ്റിന്റെ ഭാവി നിര്‍ണയിക്കുന്നത് സംബന്ധിച്ച് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയുമായി ചര്‍ച്ചയ്ക്കുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ടെന്ന് ചൈന അറിയിച്ചു.

ടിബറ്റിന്റെ സ്വയംനിര്‍ണയാവകാശം സംബന്ധിച്ച് കരാറിലെത്തുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്ന ദലൈലാമയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചൈന. ടിബറ്റിന്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിന് ടിബറ്റന്‍ പ്രവാസികളുടെ യോഗം നവംബറില്‍ ദലൈലാമ വിളിച്ചിട്ടുണ്ട്.

ചൈനയല്ല ദലൈലാമയാണ് ചര്‍ച്ചകളില്‍ ആത്മാര്‍ഥത പുലര്‍ത്തേണ്ടതെന്നും ചൈനീസ് വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ചൈനീസ് സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് ദലൈലാമ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ജൂലായിലെ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനിച്ച കാര്യങ്ങളോട് നീതി പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.....


No comments: