മുംബൈ: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളിലെ തകര്‍ച്ചയ്ക്ക് താത്കാലിക വിരാമമായതായി സൂചന. അമേരിക്കയിലേയും യൂറോപ്പിലേയും ഏഷ്യയിലേയും ഓഹരി വിപണികളെല്ലാം തിരിച്ചുവരവിന്റെ ലക്ഷണം കാട്ടിത്തുടങ്ങി. ബാങ്കുകള്‍ ഫെഡറല്‍ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേകരും ഓഹരി ദല്ലാള്‍മാരും വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.
ഡൗജോണ്‍സും വന്‍ മുന്നേറ്റത്തോടെ 9000 പോയിന്റിന് മുകളിലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റമാണ് ഡൗജോണ്‍സില്‍ ഇന്നലെ ദൃശ്യമായത്. 889 പോയിന്റ് സൂചിക ഉയര്‍ന്നപ്പോള്‍ നാസ്ഡാക് 143 പോയിന്റും കയറി.
ജപ്പാനില്‍ നിക്കി കഴിഞ്ഞ ദിവസത്തെ വന്‍ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവന്ന് 487 പോയിന്റ് കയറ്റവുമായാണ് വ്യാപാരം തുടങ്ങിയത്.....
No comments:
Post a Comment