Wednesday, October 29, 2008

ചര്‍ച്ച പരാജയം: സ്വകാര്യബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്‌


സൂചനാ പണിമുടക്ക്

തിരുവനന്തപുരം: ദേശസാല്‍കൃത റൂട്ടുകളില്‍ പെര്‍മിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച ആവശ്യം അംഗീകരിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ഒക്ടോബര്‍ 30ന് സൂചനാപണിമുടക്കും നവംബര്‍ 11 മുതല്‍ അനിശ്ചിതകാല സമരവും തുടങ്ങാനാണ് തീരുമാനം.

31 ദേശസാല്‍കൃത റൂട്ടുകളില്‍ പുതിയ പെര്‍മിറ്റ് സ്വകാര്യമേഖലയില്‍ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാരിന്റെ വിജ്ഞാപനമാണ് ബസ്സുടമകളുടെ എതിര്‍പ്പിന് കാരണം. ഗതാഗതമന്ത്രി മാത്യു ടി. തോമസുമായി ബസ്സുടമകളുടെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും വിജയിക്കാത്തതിനെത്തുടര്‍ന്നാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.....


No comments: