കണ്ണൂര്‍: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂര്‍ കാടാച്ചിറ കോട്ടൂരിലെ അബ്ദുള്‍ ജലീലിനെ ഈ മാസം 31 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ഡി.ഐ.ജി ടി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
No comments:
Post a Comment