ഇസ്ലാമാബാദ്: പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് സരബ്ജിത് സിങ്ങിനെ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരുടെ സെല്ലില്‍ നിന്ന് രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിക്കുന്ന ജയിലറയിലേക്ക് മാറ്റി. സരബ്ജിത്തിന്റെ വധശിക്ഷ ഇളവ് ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തുന്ന ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ് നടപടി.
1990-ല്‍ പാകിസ്താനില്‍ 14 പേര് കൊല്ലപ്പെട്ട നാല് ബോംബ് സേ്ഫാടനങ്ങളില്‍ കുറ്റക്കാരനെന്ന് ആരോപിച്ചാണ് സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്.
ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ സാധാരണ തടവറയിലേക്ക് മാറ്റിയെന്ന് ജിയോ വാര്‍ത്താചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. സരബ്ജിത്തിനെ മാറ്റിയത് സംബന്ധിച്ച് ജയില്‍ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.....
No comments:
Post a Comment