Wednesday, October 29, 2008

സാമ്പത്തികപ്രതിസന്ധി: ജപ്പാന്‍ തിരഞ്ഞെടുപ്പ് മാറ്റും


(+01218799+)ടോക്യോ: ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജപ്പാനിലെ അധോസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ പ്രധാനമന്ത്രി ടാരോ അസോ തീരുമാനിച്ചതായി ക്യോഡോ വാര്‍ത്താ ഏജന്‍സി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ച സമയം ശരിയല്ലെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കു സമയം കണ്ടെത്താനാണ് അസോയുടെ ഈ തീരുമാനം.

പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചുവിടാനും നവംബറില്‍ തിരഞ്ഞെടുപ്പ് നടത്താനും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉപരിസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് ഭൂരിപക്ഷം.

കുറച്ചുകാലത്തേക്ക് തിരഞ്ഞെടുപ്പുണ്ടാവില്ലെന്ന് നിക്കി ബിസിനസ് പത്രത്തോട് പറഞ്ഞതായുള്ള വാര്‍ത്ത അസോ തിങ്കളാഴ്ച നിഷേധിച്ചിരുന്നു.....


No comments: