Wednesday, October 29, 2008

മഹാരാഷ്ട്ര- ബിഹാര്‍ സംഘര്‍ഷം കേന്ദ്രത്തിന് തലവേദന


ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.) ബിഹാറികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും തിരിച്ചുള്ള പ്രതികരണങ്ങളും കേന്ദ്രസര്‍ക്കാറിന് തലവേദനയാകുന്നു. പുതിയ സംഭവങ്ങള്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സംഘര്‍ഷമായി കലാശിക്കുമോ എന്നാണ് കേന്ദ്രത്തിന്റെ ആശങ്ക.

മുംബൈ പോലീസിന്റെ വെടിയേറ്റ് തിങ്കളാഴ്ച ഒരു ബിഹാറി യുവാവ് മരിച്ച സംഭവത്തില്‍ ബിഹാറിലെ രാഷ്ട്രീയനേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം കേന്ദ്രസര്‍ക്കാറിനെ നടുക്കി. എല്ലാ വൈരങ്ങളും മറന്നാണ് ബിഹാറിലെ രാഷ്ട്രീയക്കാര്‍ മഹാരാഷ്ട്ര പോലീസിന്റെ അതിക്രമത്തെ അപലപിച്ചത്. അവരുടെ പ്രതിഷേധം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുകയും ചെയ്തു.

ബിഹാറില്‍ നിന്നും മറ്റ് ഹിന്ദി സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍തേടിയെത്തിയവര്‍ക്കെതിരെ നവനിര്‍മാണ്‍ സേന നടത്തുന്ന അതിക്രമങ്ങള്‍ക്കിടെ റെയില്‍വെ ബോര്‍ഡ് പരീക്ഷയ്‌ക്കെത്തിയ ബിഹാറിലെ ഉദ്യോഗാര്‍ഥികള്‍ ആക്രമിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്.....


No comments: