Friday, October 31, 2008

ഏഷ്യന്‍ ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം


(+01218951+)മുംബൈ: അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചതിനെത്തുടര്‍ന്ന് ഏഷ്യന്‍ വിപണിയില്‍ വന്‍ മുന്നേറ്റം. ഹോങ്കോങ്ങും ചൈനയും തായ്‌വാനും പലിശ കുറച്ചതും ജപ്പാന്‍ വെള്ളിയാഴ്ച പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും കുതിപ്പിന് ആത്മവിശ്വാസമായി.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച ബാങ്കുകള്‍ തമ്മിലുള്ള പ്രതിദിന കൈമാറ്റ പലിശ ഒരു ശതമാനമായും ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ ഡിസ്‌കൗണ്ട് റേറ്റ് 1.25 ശതമാനമായുമാണ് കുറച്ചത്. രണ്ടിലും അര ശതമാനം കുറവുവരുത്തി. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഫെഡറല്‍ റിസര്‍വ് കാര്യങ്ങള്‍ നേരെയാക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും പലിശ കുറയ്ക്കാമെന്ന് സൂചന നല്‍കി.....


No comments: