Wednesday, October 29, 2008

ആഭ്യന്തരവകുപ്പിന് നാഥനില്ലാത്ത അവസ്ഥ: യുവമോര്‍ച്ച


തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം നിലനില്‍ക്കുമ്പോള്‍ അമേരിക്കയില്‍ ഉല്ലാസയാത്രയ്ക്ക് പോയ കോടിയേരി ബാലകൃഷ്ണന്‍ യാത്ര റദ്ദാക്കി തിരിച്ചുവരണം.

പി.ഡി.പിയുമായി രാഷ്ട്രീയ കൂട്ടായ്മക്കായി ചര്‍ച്ച നടത്തിയ പാലോളി മുഹമ്മദ്കുട്ടിയെ ആഭ്യന്തരവകുപ്പിന്റെ ചുമതലയേല്‍പ്പിച്ചത് അനുചിതമാണ്. ഡി.വൈ.എഫ്.ഐയും എന്‍.ഡി.എഫും തമ്മില്‍ തിരിച്ചറിയാനാകാത്ത വിധം ബന്ധമുണ്ടന്നും സുരേന്ദ്രന്‍ ആരോപിച്ചു.


No comments: