ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 60 ഡോളറിന് അടുത്തെത്തിയ സാഹചര്യത്തില്‍ രാജ്യത്ത് പാചകവാതക വില കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ആദ്യ ഘട്ടമായി സാധാരണക്കാരനെ നേരിട്ട് ബാധിക്കുന്ന പാചകവാതക വിലയില്‍ കുറവ് വരുത്താനാണ് നീക്കം.
ഇതിന്റെ രണ്ടാം ഘട്ടമായി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും. ഈ വര്‍ഷം ജൂണിലാണ് പാചകവാതക വില സിലണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചത്. ഇത് പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ പിന്‍വലിക്കാം എന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നത്.
No comments:
Post a Comment