(+01218973+)ടോക്യോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 5100 കോടി ഡോളറിന്റെ (അഞ്ചുലക്ഷം കോടി യെന്‍) സാമ്പത്തികപദ്ധതി ജപ്പാന്‍ പ്രധാനമന്ത്രി ടാരോ അസോ പ്രഖ്യാപിച്ചു. ഈ വര്‍ഷം ജപ്പാന്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. അസോയുടെ മുന്‍ഗാമി യസൗ ഫുക്കുഡ ആഗസ്തില്‍ 11.7 ലക്ഷം കോടി യെന്നിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ദേശീയപാതകളിലെ ചുങ്കം കുറയ്ക്കുക, വായ്പാലഭ്യത കൂട്ടുക തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി.
ഭവന വായ്പകള്‍ക്ക് നികുതി ഇളവ് നല്കാനും കുട്ടികളുടെയെും പ്രായമായവരുടെയും സംരക്ഷണത്തിനും തൊഴില്‍രഹിതരെ സഹായിക്കുന്നതിനും ഫണ്ട് അനുവദിക്കാനും പദ്ധതിയില്‍ വകുപ്പുണ്ട്.
സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഉപഭോക്തൃനികുതി കൂട്ടുമെന്ന് അസോ പറഞ്ഞു.....
No comments:
Post a Comment