Wednesday, October 29, 2008

മുംബൈയില്‍ യു.പിക്കാരനായ യുവാവ് ട്രെയിനില്‍ മര്‍ദ്ദനമേറ്റു മരിച്ചു


മുംബൈ: മുംബൈയില്‍ യു.പിക്കാരനായ യുവാവ് ട്രെയിനില്‍ വെച്ച് മര്‍ദ്ദനമേറ്റു മരിച്ചു. ഖോപോളി- ചത്രപതി ശിവാജി ടെര്‍മിനസ് സ്റ്റേഷന്‍ റൂട്ടിലോടുന്ന ലോക്കല്‍ ട്രെയിനില്‍ വെച്ചാണ് 25 കാരനായ ധരംദേവ് റായി എന്ന യു.പിക്കാരന് മര്‍ദ്ദനമേറ്റത്. ഗുരുതരാവസ്ഥയില്‍ ബദ്‌ലാപൂറിലെ ദുബെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ധരംദേവ് അവിടെവെച്ചാണ് മരിച്ചത്.

ധരംദേവിനോടൊപ്പം ട്രെയിനിലുണ്ടായിരുന്ന മറ്റ് മൂന്ന് യു.പിക്കാര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. കുര്‍ളയിലേക്കുള്ള യാത്രാമധ്യേ പത്തോളം പേര്‍ ചേര്‍ന്നാണ് ഇവരെ മര്‍ദ്ദിച്ചത്. മറാത്തി സംസാരിക്കുന്നവരാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ധരംദേവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി വടക്കേ ഇന്ത്യക്കാര്‍ക്കെതിരെ രംഗത്തുവന്ന മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറേയുടെ പ്രചാരണത്തിന്റെ ആദ്യ ഇരയായാണ് ഈ ദാരുണം മരണം വിലയിരുത്തപ്പെടുന്നത്.....


No comments: