ധാക്കാ: അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ ഇന്ധനവിലയില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പെട്രോള്‍ വില 12 ശതമാനം കുറച്ചു.
കൂടാതെ ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലയില്‍ 12.73 ശതമാനമാണ് കുറവു വരുത്തിയിരിക്കുന്നത്. നാലു മാസത്തിനിടെ ഇതാദ്യമായാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നത്.
ഇന്ധനവില അന്താരാഷ്ട്ര വിപണിയില്‍ ബാരലിനു 67 ഡോളറിലെത്തിയതോടെ പെട്രോളിന്റെ വിലയില്‍ കുറവു വരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഊര്‍ജ്ജ മന്ത്രി ഡോ. എം തമീമീന്റെ മുഖ്യ ഉപദേഷ്ടാവ് തീരുമാനം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
No comments:
Post a Comment