(+01218867+)ഇസ്ലാമാബാദ്: തെക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ അഫ്ഗാനിസ്താനോടു ചേര്‍ന്ന ക്വെറ്റ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറിലേറെ ആളുകള്‍ കൊല്ലപ്പെട്ടു.നിരവധി ആളുകള്‍ക്ക് പരിക്കേറ്റു.പ്രാദേശിക സമയം പുലര്‍ച്ചെ 5.10 നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ചലനം ഉണ്ടായത്.
ബലൂചിസ്താന്‍ പ്രവിശ്യയില്‍പ്പെടുന്ന സ്ഥലമാണ് ക്വെറ്റ. സിയാറത്തിലും പിസ്ഹിന്നിലുമാണ് കൂടുതല്‍ അപകടമുണ്ടായത്. രണ്ട് ചലനങ്ങളാണ് ഉണ്ടായതെന്നും രണ്ടാമത്തേതായിരുന്നു ശക്തമെന്നും പ്രദേശ വാസികള്‍ പറഞ്ഞു.
പുലര്‍ച്ചെയായതിനാല്‍ എല്ലാവരും വീടുകളില്‍ ഉറക്കമായിരുന്നു. ചലനത്തെത്തുടര്‍ന്ന് ഭയചകിതരായ ആളുകള്‍ വീടുകള്‍ വിട്ടോടി. വീടുകളുടെ മണ്‍ഭിത്തികള്‍ ഇടിഞ്ഞ് വീണാണ് കൂടുതല്‍പ്പേരും മരിച്ചത്.....
No comments:
Post a Comment