Wednesday, October 29, 2008

പതിനൊന്നാം ഗെയിം ഇന്ന്; ലോകചെസ് അവേശകരമായ അന്ത്യത്തിലേക്ക്‌


ബോണ്‍: പത്താം ഗെയിമില്‍ റഷ്യന്‍ താരം വ്‌ളാദ്മിര്‍ ക്രാംനിക്ക് ജയം പിടിച്ചെടുത്തതോടെ ലോകചെസ് ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഇപ്പോഴും 6-4 എന്ന നിലയില്‍ മുന്നിലാണെങ്കിലും ശേഷിക്കുന്ന രണ്ട് ഗെയിമുകളില്‍ ജയം നേടാനായാല്‍ ക്രാംനിക്കിന് മത്സരത്തില്‍ തിരിച്ചെത്താം. ആനന്ദിനാവട്ടെ ഏതെങ്കിലും ഒരു ഗെയിം സമനിലയിലെത്തിച്ച് അരപ്പോയന്റ് കൂടി നേടിയാല്‍ കിരീടം നിലനിര്‍ത്താം. ബുധനാഴ്ചയാണ് 11-ാം ഗെയിം.
രണ്ട് ഗെയിമും റഷ്യന്‍താരം ജയിച്ചാല്‍ മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങും. 25 മിനിറ്റ് വീതമുള്ള നാല് ഗെയിമുകളാണ് ടൈ ബ്രേക്കറില്‍ ഉണ്ടാവുക. പിന്നീട് ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് സമയം വീതം ലഭിക്കും.....


No comments: