Wednesday, October 29, 2008

പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് 82,000 പുതിയ സേ്കാളര്‍ഷിപ്പുകള്‍


ന്യൂഡല്‍ഹി: സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന 82,000 വിദ്യാര്‍ഥികള്‍ക്ക് സേ്കാളര്‍ഷിപ്പു നല്‍കാന്‍ പുതിയ കേന്ദ്ര പദ്ധതി. ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കാണ് പുതിയ പദ്ധതിക്ക് കീഴില്‍ സേ്കാളര്‍ഷിപ്പ് ലഭിക്കുക.

പന്ത്രണ്ടാം ക്ലാസില്‍ ചുരുങ്ങിയത് 80 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് ഇതിന് അപേക്ഷിക്കാന്‍ കഴിയുകയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

സര്‍വകലാശാല, കലാശാല വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രാവിഷ്‌കൃ ത സേ്കാളര്‍ഷിപ്പ് പദ്ധതി എന്നാണ് സേ്കാളര്‍ഷിപ്പിന്റെ പേര്. ഇത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായി വീതിക്കും. ബിരുദതലത്തിലുള്ള സേ്കാളര്‍ഷിപ്പ് 1000 രൂപയും ബിരുദാനന്തബിരുദതലത്തില്‍ 2000 രൂപയുമാണ്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ആദ്യത്തെ രണ്ട് മൂന്ന് സെമസ്റ്ററില്‍ ആയിരം രുപയും അവസാനത്തെ രണ്ട് സമസ്റ്റര്‍ 2000 രൂപയുമായിരിക്കും ലഭിക്കുക.....


No comments: